കുടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ; ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടില്ല എന്ന് മന്ത്രി ജി. സുധാകരന്‍

സംസ്ഥാനത്തെ ഒറ്റ ബിവറേജസ് ഔട്ട്‌ലെറ്റും പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി. സുധാകരന്‍.  ജനവാസ കേന്ദ്രങ്ങളിലേക്ക് ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം ലഭിക്കുന്നത് സംസ്ഥാന ബിവറേജസ് കോർപ്പറേഷനില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതിനെ പറ്റി  ആലോചിക്കുവാന്‍ പോലും കഴിയില്ല എന്നും അദ്ദേഹം പറയുന്നു. ബീവറേജസ് ചില്ലറ വില്പനശാലകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മാഫിയാ സംഘങ്ങളാണെന്നും മന്ത്രി പറഞ്ഞു.  എല്‍.ഡി.എഫ്.സര്‍ക്കാര്‍ മാത്രമല്ല ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വിവിധയിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍  സ്ഥാപിച്ചിട്ടുണ്ട്, മന്ത്രി ചൂണ്ടിക്കാട്ടി.ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് മദ്യശാലകള്‍ മാറ്റാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ജനങ്ങളുടെ പ്രതിഷേധം കാരണം പലയിടങ്ങളിലും ഇതിന്  സാധിച്ചിട്ടില്ല.