കൊല്ലം കരുനാഗപ്പള്ളിയില്‍ പതിനൊന്നുകാരി തൂങ്ങിമരിച്ചു
കൊല്ലം കരുനാഗപ്പള്ളിയില്‍ പതിനൊന്നുവയസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു.കരുനാഗപ്പളി കുലശേഖരപുരത്താണ് സംഭവം. കുലശേഖരപുരം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രിയയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും കതക് തുറാക്കാത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബന്ധുവീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അടുത്തിടെ കുണ്ടറയില്‍ പത്തുവയസുകാരിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുത്തച്ഛന്‍ വിക്ടറിന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്നായിരുന്നു ഇത്. കരുനാഗപ്പള്ളി എ സി പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.