എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം കാണുന്നതു വരെ ഞാന്‍ യുദ്ധം ചെയ്യും: ഭാവന
‘ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി.’ ഭാവന പറഞ്ഞു. ഒരു പ്രമുഖ മാഗസിനുവേണ്ടിയുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ എനിക്കു പിന്തുണ തന്നവര്‍, എനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന് തുറന്നു പറഞ്ഞവര്‍ എത്രയോ ഉണ്ട്. ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയില്‍ ഉണ്ടായത്ഭാ, വന പറഞ്ഞു. അതേസമയം സിനിമയില്‍ തനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഭാവന തുറന്നടിച്ചു.