പൂര്‍ണ നഗ്നയായി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗിയ്ക്ക് ചുറ്റും നൃത്തം വയ്ക്കുന്ന നഴ്സുമാരും ഡോക്ടര്‍മാരും


റോം കത്തിയമര്‍ന്നപ്പോള്‍ നീറോ വീണമീട്ടുകയായിരുന്നു എന്ന് ചൊല്ലുണ്ട്. ഇവിടെ നീറോയെക്കാള്‍ ക്രൂരതയുമായാണ് കുറെ നഴ്സുമാരും ഡോക്ടര്‍മാരും പെരുമാറിയത്. കൊളംബിയ ബൊളിവറിലുള്ള സാന്താ ക്രൂസ് ഡി ബോകാഗ്രാന്‍ഡെ ക്ലിനിക്കില്‍ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ ടേബിളില്‍ രോഗി കിടക്കുമ്പോള്‍ നൃത്തവുമായി തകര്‍ക്കുന്ന നഴ്സുന്മാരുടെയും ഡോക്ടര്‍മാരുടെയും കിരാത നടപടികളാണ് ഫിലിം ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ സംഘത്തില്‍പ്പെട്ട ആരോ ആണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അതേസമയം ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് അഞ്ച് മെഡിക്കല്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി റിപോര്‍ട്ടുണ്ട്.
Video: Mailonline