കോട്ടയം മുണ്ടക്കയത് അഞ്ചുകിലോ കഞ്ചാവുമായി യുവതികള്‍ പിടിയില്‍

മുണ്ടക്കയം : മുണ്ടക്കയത് അഞ്ചു കിലോ കഞ്ചാവുമായി യുവതികളടക്കം നാല് പേരെ  എക്സൈസ് പിടികൂടി. കുമിളിയില്‍ നിന്നും കാറില്‍ കോട്ടയത്തേയ്ക്ക് പോകുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ എക്സൈസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടുവാന്‍ സാധിച്ചത്. വാഹനപരിശോധന സമയം പോലീസിനെ കണ്ട് വെട്ടിച്ചു പാഞ്ഞ വാഹനം പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. എന്നാല്‍ ട്രാഫിക്ക് ബ്ലോക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് സംഘം പോലീസിന്റെ പിടിയിലാവുകയായിരുന്നു. കോഴിക്കോട് സ്വദേശിനി ഷീബ,   കണ്ണൂര് സ്വദേശിനി ജെസ്സി എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളാണ് പെണ്‍കുട്ടികള്‍ എന്ന് കരുതുന്നു. പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കുവാന്‍ വേണ്ടിയാണ് സംഘം പെണ്‍കുട്ടികളെ ഉപയോഗിക്കുന്നത് എന്ന് പോലീസ് പറയുന്നു. ലഹരിക്ക്‌ അടിമപ്പെട്ടു ധാരാളം യുവതികള്‍ ഇപ്പോള്‍ കഞ്ചാവ് കടത്തുവാന്‍ ഇത്തരം സംഘങ്ങള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നുണ്ട്. പിടികൂടിയവര്‍ വിദ്യാര്‍ത്ഥിനികളാണ് എന്നാണു ആദ്യം ലഭിക്കുന്ന വിവരം.