ലജ്ജിക്കാം ; മാവേലിക്കരയില്‍ 90 വയസുകാരിയെ പീഡിപ്പിച്ചു

മാവേലിക്കരയില്‍ വീട്ടില്‍ തനിച്ചായ 90 വയസുകാരിയെ പീഡിപ്പിച്ചു. മക്കള്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനായി പോയ സമയത്തായിരുന്നു പീഡനം നടന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്സവം കഴിഞ്ഞു മക്കള്‍ വീട്ടിലെത്തിയ സമയമാണ് ശരീരമാസകലം പരിക്കേറ്റ നിലയില്‍ അമ്മയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ മാവേലിക്കര താലൂക്ക് ആസ്പത്രിയിലെത്തിച്ചുവെങ്കിലും  ആരോഗ്യനില ഗുരുതരമായതിനാല്‍ ആലപ്പുഴ ജില്ലാ ആസ്പത്രിയിലേക്ക്  മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. എന്നാല്‍ ഫോണ്‍ സുഹൃത്തിന്റെയാണെന്നാണ് ഇയാള്‍ പോലീസിനോട്  പറഞ്ഞത്. അതുകൊണ്ട് സംഭവത്തില്‍ വേറെയും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നു.