സ്കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് കിട്ടിയ ശിക്ഷ വൈറല്‍ ആയി (വീഡിയോ) സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ഇങ്ങനെവേണം ചെയ്യാന്‍

സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ലഭിച്ച ശിക്ഷ വൈറല്‍ ആയി മാറി. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. ഇയാളെ പിടികൂടിയ സ്ത്രീകള്‍ പരസ്യമായി ചെരുപ്പൂരി ഇയാളെ അടിക്കുകയായിരുന്നു. രണ്ടു സ്ത്രീകള്‍ ഇരുകൈകളും പിടിച്ചു വെച്ചു ആ സമയം മറ്റുള്ളവര്‍ ചെരുപ്പും കമ്പുകളും കൊണ്ട് അധ്യാപകനെ നന്നായി പെരുമാറുകയും ചെയ്തു. മരക്കാണ്ടി  പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ദുര്‍ഗാ ചരണിനെയാണ് സ്ത്രീകള്‍ മര്‍ദിച്ചത്. മൂന്ന് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പോലീസെത്തിയാണ് ചരണിനെ രക്ഷപ്പെടുത്തിയത്.