മംഗളം കഥയിലെ മുന്‍മന്ത്രി ഏ.കെ.ശശീന്ദ്രനോടൊപ്പം സ്വിസ് മലയാളി നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മക്കുറിപ്പ്
സൂറിച്ച്: ഒരു കാല്‍ നൂറ്റാണ്ട് മുമ്പാണ് സംഭവം. പ്രവാസ ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള സാമൂഹ്യ പ്രവര്‍ത്തനത്തിനിടെ ഒരുദിവസം രാത്രി 9 മണിയോടുത്ത് പാലാ. കെ.എസ് ആര്‍ ടി സി യില്‍ നിന്നും കോഴിക്കോട് വഴി വയനാട്ടിലേക്ക് പോകുന്ന എക്‌സ്പ്രസ് ബസ്സിലെ ഡ്രൈവര്‍ സീറ്റിന്‍ പിറകിലുള്ള നാലാമത്തെ സീറ്റില്‍ സൈഡില്‍ ഞാന്‍ സീറ്റുപിടിച്ച വണ്ടിയില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ഡ്രൈവറുടെ സീറ്റിന് പിന്നിലെ രണ്ടാമത്തെ സീറ്റില്‍ രണ്ടു യുവതികളും ഇരിയ്ക്കുന്നുണ്ടായിരുന്നു.
കുറച്ചു സമയം ഭക്ഷണത്തിനു വേണ്ടി ബസ്സ് നിര്‍ത്തിയിട്ടിരുന്നു. ഈ സമയം ഏ കെ.ശശീന്ദ്രനും മറ്റൊരാളും കൂടി എന്റെ നേരെ മുമ്പിലിള്ള സീറ്റില്‍ ശശീന്ദ്രനെ ഇരുത്തി ഖദര്‍ ധാരി തന്നെയായ സഹപ്രവര്‍ത്തകന്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടയില്‍ ഖദര്‍ ധാരി തന്നെയായ എന്നെ നോക്കി പരിചിത ഭാവത്തില്‍ ചിരിച്ചു കൊണ്ട് എങ്ങോട്ടേയ്ക്കാണ് യാത്ര എന്നു ചോദിച്ചു തുടങ്ങി ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു കളപ്പുരയ്ക്കല്‍ രാജന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഏ.കെ.എസ്സിനെ യാത്രയാക്കാന്‍ വന്നതാണെന്നും ഒന്നു ശ്രദ്ധിയ്ക്കണേ എന്തെങ്കിലും ഒരാവശ്യം വന്നാല്‍ ഒന്നു സഹായിയ്ക്കണേയെന്നു പറഞ്ഞു അദ്ദേഹം പുറത്തിറങ്ങി. ബസ്സിനു പുറത്തു നിന്ന് ശശീന്ദ്രനോടു് യാത്ര പറയുന്നതിനിടയില്‍ മുമ്പില്‍ ഇരുന്നിരുന്ന യുവതികള്‍ രാജനുമായി സംസാരിയ്ക്കുന്നതു കണ്ടു. അവര്‍ തമ്മില്‍ അടുത്ത പരിചയക്കാരാണന്നു മനസ്സിലായി.
ബസ്സ് യാത്ര പുറപ്പെട്ട ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെമുമ്പില്‍ ഇരുന്ന യുവതികള്‍ അസ്വസ്ഥരാകുന്നതു പലപ്പോഴും പിന്നിലേക്ക് തിരിഞ്ഞു രൂക്ഷമായി പ്രതികരിക്കുന്നതായിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ യുവതികളുടെ സീറ്റിന്റെ മുകളിലെ കമ്പിയില്‍ തല വച്ച ഉറങ്ങുന്നതാണ് യാത്രക്കാരൊക്കെ കണ്ടത്. എന്നാല്‍ വീണ്ടും ശല്യം തുടര്‍ന്നതിനാല്‍ യുവതികള്‍ ക്ഷുഭിതരായി എഴുനേറ്റുനിന്നു ഉറങ്ങുന്ന ശശീന്ദ്രനെ നോക്കി വ്യത്തികെട്ടവന്റെ കള്ള ഉറക്കം എന്നൊക്കെ ആക്രോശിച്ച ശേഷം എന്നോടായി ‘ചേട്ടാ നിങ്ങളും ഇയാളുടെ കൂടെയുള്ളതാണെങ്കില്‍ ഇയാളോടു മര്യാദക്കിരിക്കാന്‍ പറയൂഎന്നു പറഞ്ഞു. ‘ഞാനും ഖദര്‍ ധരിച്ചിരുന്നതുകൊണ്ടാണു ചോദിച്ചതെന്നും പറഞ്ഞു.
പിന്നെ അവര്‍ പറഞ്ഞു കളപ്പുരയ്ക്കല്‍ രാജന്‍ ചേട്ടനാ ഇയാളെ യാത്രയാക്കാന്‍ വന്നത്. ബാക്കി ഞങ്ങള്‍ രാജന്‍ ചേട്ടനോടു പറഞ്ഞോളാം എന്നു പറഞ്ഞു. യുവതികള്‍ പിന്നില്‍ ഒഴിവുള്ള സീറ്റില്‍ മാറി ഇരുന്നു യാത്ര തുടര്‍ന്നു. ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും ടിയാന്‍ ‘നല്ല ഉറക്കത്തില്‍ ‘ആയിരുന്നു. ശശീന്ദ്രന്‍ കോഴിക്കോട് വന്നിറങ്ങി. അന്നുമൊബൈല്‍ ഫോണു പീഡന വിരുദ്ധ നിയമവും നിലവില്‍ ഇല്ലാതിരുന്നതിനാല്‍ ശശീന്ദ്രര്‍ നേതാവായി, എം എല്‍ എ ആയി, മന്ത്രിയായി.
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലായി!
ഇയാള്‍ അത്ര വിശുദ്ധനല്ലെന്നും, ഞരമ്പുരോഗം മുമ്പേയുണ്ടെന്നും, അതിനു ഞാന്‍ തന്നെ സാക്ഷി ആയതുകൊണ്ടുമാണ് കാര്യം വിശദമായി എഴുതിയത്. മംഗളം എന്നും ആരും നല്കാത്ത വാര്‍ത്തകള്‍ നല്കാനുള്ള ആര്‍ജവം കാണിച്ച പ്രസ്ഥാനമാണ്. മംഗളം ദിന പത്രം ആദ്യ കോപ്പി പ്രസിദ്ധീകരിച്ചത് അന്ന് ഡപ്യൂട്ടി സ്പീക്കറായിരുന്ന സി.പി.ഐയിലെ ദാര്‍ഗവി തങ്കപ്പന്റെ യാത്രാപ്പടി തട്ടിപ്പിന്റെ പ്രധാന വാര്‍ത്തയുമായി ആയിരുന്നു’. ചെയ്യാത്ത യാത്രയുടെ ചേരില്‍ മാസംതോറും ലക്ഷക്കണക്കിനു രൂപ ബില്ല’ എഴുതി എടുക്കുന്ന കാര്യം മറ്റു പ്രമുഖ പത്രങ്ങള്‍ മറച്ചു വച്ചപ്പോള്‍ ആ ഞെട്ടിയ്ക്കുന്ന അഴിമതി മംഗളം ആദ്യ ദിനം തന്നെ പുറത്തു കൊണ്ടുവന്നു.
പിന്നെ പുകിലായി ഭാര്‍ഗവി തങ്കപ്പന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വിട്ടൊഴുയേണ്ടി വന്നു. സാവധാനം അവര്‍ രാഷ്ട്രീയ യവനികയുടെ പിന്നാമ്പുറത്തായതും മംഗളത്തിന്റെ ധീരമായ ചുവടുവച്ചായിരുന്നു. മംഗളത്തെ കുറ്റപ്പെടുത്തുന്ന എല്ലാ മാധ്യമങ്ങളും ഇതിനേക്കാള്‍ മോശം വാര്‍ത്തകള്‍ കൊടുക്കുകയും കൊണ്ടാടുകയും ചെയ്തിട്ടുണ്ട്…
കുറിപ്പ്: ഇവിടെ നല്‍ികിയിരിക്കുന്ന അഭിപ്രായം രചയിതാവിന്റെതു മാത്രമാണ്, മലയാളി വിഷന്റെതല്ല……