ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ഇനിമുതല്‍ ജീവപര്യന്തം തടവ്‌ ശിക്ഷ ; ഇന്ത്യയുടെ പുരോഗതിയില്‍ അന്തംവിട്ടു ലോകരാജ്യങ്ങള്‍

അഹമ്മദാബാദ് : ലോകത്ത് ഒരു നാടുകളിലും കേട്ടുകേള്‍വി പോലും ഇല്ലാത്ത നിയമങ്ങള്‍ നടപ്പിലാക്കുകയാണ് നമ്മുടെ സ്വന്തം ഇന്ത്യയില്‍. മനുഷ്യനെ കൊന്നാല്‍ പോലും തെളിവുകളുടെ സാഹചര്യത്തില്‍ വെറുതെ വിടുന്ന നാട്ടില്‍ ഇനിമുതല്‍ പശുവിനെ കൊല്ലുന്നത് ജീവ്യപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി. 1954 ലെ മൃഗസംരക്ഷണ നിയമം 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്താണ് പശുവിനെ അറുക്കുന്നത് ഏഴുവർഷം തടവു ലഭിക്കുന്ന കുറ്റമാക്കിയും ഇറച്ചിക്കായി പശുവിനെ കടത്തുന്നത് കുറ്റകരമാക്കിയും നിയമം കൊണ്ടുവന്നത് . പശുവിനെ കൊല്ലുന്നവർക്ക് 2011ലെ നിയമ പ്രകാരം ഏഴുവർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ലഭിച്ചിരുന്നത്. ഇതാണ് വീണ്ടും ദേഭഗതി ചെയ്തത്. ഇതു കൂടാതെ പശുക്കടത്തിന് 10 വർഷം തടവും പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്. ഇതു കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം പിഴ ഒടുക്കുവാനും വാഹനം പിടിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം നിയമത്തില്‍ ശക്തമായ എതിര്‍പ്പ് ഇപ്പഴേ തുടങ്ങി കഴിഞ്ഞു. ലോകം പുരോഗമനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സമയം പൌരാണിക കാലത്തുപോലും കേട്ടുകേള്‍വി ഇല്ലാത്ത നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ രാജ്യത്തിന് തന്നെ നാണക്കേട്‌ ആയി മാറും എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.