ദേശിയപാതയിലെ മദ്യനിരോധനം ; ഔട്ട്‌ലെറ്റുകളും ബിയര്‍പാര്‍ലറുകളും കള്ളുഷാപ്പുകളും ബാറുകളും നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല
ദേശീയ – സംസ്ഥാന പാതയോരത്തെ എല്ലാത്തരം മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബിയര്‍പാര്‍ലറുകളും കള്ളുഷാപ്പുകളും പഞ്ചനക്ഷത്ര ബാറുകളും അടക്കമുള്ളവ ഇന്നത്തോടെ അടച്ചുപൂട്ടേണ്ടിവരും. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് കേരളത്തിന് ഇളവില്ല. ഇതോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ഉടന്‍ പൂട്ടേണ്ടിവരും. ബാറുകൾക്ക് വിധി ബാധകമാവില്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഇതിനൊടൊപ്പം ചില സംസ്ഥാനങ്ങൾക്ക് വിധി നടപ്പാക്കുന്നതിന് സെപ്തംബർ 30 വരെ കോടതി സമയമനുവദിച്ചിട്ടുണ്ട്. എക്സൈസ് വർഷം സെപ്തംബറിൽ അവസാനിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഇളവ് ലഭിക്കുക. കേരളത്തിന്ഈ ഇളവ് ലഭിക്കില്ലെന്നാണ് സൂചന. ഉത്തരവ് നടപ്പാക്കുന്നതോടെ മഹാരാഷ്ട്രയില്‍ ബാറുകളും റസ്റ്റോറന്റുകളും മദ്യവില്‍പ്പനകേന്ദ്രങ്ങളുമടക്കം 15,500 സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടും. അതേസമയം ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ ദൂരപരിധി കുറച്ചു. പാതയോരത്തുനിന്ന് 500 മീറ്റര്‍ എന്നത് 220 മീറ്ററായാണ് 20,000 ല്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങള്‍ക്കാണ് ഇളവ്. അതുപോലെ വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ 4500-ഓളം ബാറുകള്‍ പൂട്ടേണ്ടിവരും. മദ്യവില്‍പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം ഇതോടുകൂടി സംസ്ഥാന ഖജനാവിന് നഷ്ടമാകും.