ഗ്രേറ്റ്ഫാദര്‍ ആദ്യദിന കളക്ഷന്‍ ; സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പ്രിഥ്വിരാജ് ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി
കഴിഞ്ഞ ദിവസം റിലീസ് ആയ മമ്മൂട്ടി അഭിനയിച്ച ചിത്രമായ ഗ്രേറ്റ്ഫാദറിന്റെ പേരില്‍ മോഹന്‍ലാല്‍ പ്രിഥ്വിരാജ് ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ അടി. ചിത്രത്തിന് പൊതുവേ മോശമല്ലാത്ത അഭിപ്രായമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് പ്രിഥ്വിരാജ് കൂടി അംഗമായ ആഗസ്റ്റ് സിനിമാസാണ്. തുടര്‍ന്ന് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രിഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജുവഴി ലോകത്തിനെ അറിയിച്ചതോടെ കഥമാറുകയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായ പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍ റിക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ തകര്‍ത്തു എന്നാണു പ്രിഥ്വിരാജ് പോസ്റ്റ് ചെയ്തത്. 202 തിയേറ്ററുകളിലായി പ്രദര്‍ശനത്തിന് എത്തിയ ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിവസം 958 ഷോകളാണ് നടത്തിയത്. ഇതിലൂടെ വന്ന കലക്ഷന്‍ 4,31,46,345 രൂപയാണ്. മലയാള സിനിമ വളരുകയാണ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് ഈ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മലയാളത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ ചിത്രം ഇതുവരെ പുലിമുരുകനായിരുന്നു. 4.08 കോടി രൂപയാണ് മുരുകന്റെ ആദ്യ ദിവസത്തെ കലക്ഷന്‍. 4.20 കോടി നേടിയ രജനികാന്തിന്റെ കബാലിയെയും ഗ്രേറ്റ് ഫാദര്‍ പൊട്ടിച്ചു. ഇതൊക്കെ കേട്ട ഉടന്‍ ലാല്‍ ഫാന്‍സ് പ്രിഥ്വിരാജിനെതിരെ തിരിയുകയായിരുന്നു. തള്ളില്‍ മൂപ്പനെയും പ്രിഥ്വിരാജ് കടത്തിവെട്ടി എന്നാണ് അവര്‍ പോസ്റ്റ് ഇട്ടത്.കൂടാതെ പ്രിഥ്വിരാജിനെ കളിയാക്കി ട്രോളുകളും അവര്‍ പോസ്റ്റ് ചെയ്തു. ഇതിനുഎതിരെ പ്രിഥ്വിരാജ് ആരാധകര്‍ കൂടി രംഗത്ത് ഇറങ്ങിയതോടെ പ്രശ്നം രൂക്ഷമായി. വധഭീഷണി വരെ മുഴക്കുന്ന നിലയിലാണ് പ്രശ്നങ്ങളുടെ പോക്ക്. താന്‍ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമായ ലൂസിഫറില്‍ മോഹന്‍ലാല്‍ ആണ് നായകന് എന്ന് പ്രിഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴുള്ള സ്ഥിതിയില്‍ പ്രിഥ്വിരാജ് ആ ചിത്രത്തില്‍ നിന്നും പിന്മാറണം എന്നാണു പ്രിഥ്വി ആരാധകര്‍ പറയുന്നത്.