തോമസ്‌ ചാണ്ടിയുടെ കിളിരൂര്‍ കേസിലെ ബന്ധം ചൂണ്ടിക്കാട്ടി രശ്മീ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്‌

തോമസ്‌ ചാണ്ടി മന്ത്രിയാകുന്ന സമയം കേരള രാഷ്ട്രീയത്തിന്‍റെ  പഴയകഥകള്‍ ഓര്‍മ്മയുള്ള ഓരോരുത്തരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തിയ പേര് കിളിരൂര്‍ എന്ന് കൂടിയാകും. “സ്ത്രീയോട് ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രാജിവെച്ച എ.കെ ശശീന്ദ്രന് പകരം പിണറായി സര്‍ക്കാറില്‍ മന്ത്രിയാകുന്നത് വിവാദമായ  കിളിരൂര്‍ പീഡനക്കേസില്‍   ആരോപണ വിധേയനായ കുട്ടനാട് എം.എല്‍.എയും വ്യാവസായിക പ്രമുഖനുമായ  തോമസ് ചാണ്ടി. അതുകൊണ്ടുതന്നെ ചാണ്ടിയുടെ യോഗ്യത ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.  തോമസ്‌ ചാണ്ടിയുടെ യോഗ്യതയെ  വിവാദ നായികയായ രശ്മീ നായര്‍ പരസ്യമായി ചോദ്യംചെയ്യുന്നു. “കിളിരൂർ കേസിലെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തടിവെപ്പിച്ചു കൊണ്ട് വരാൻ പറഞ്ഞ തോമസ്‌ ചാണ്ടി” യാണോ രാജിവെച്ച ശശീന്ദ്രനേക്കാള്‍ യോഗ്യന്‍ എന്നാണു രശ്മിനായര്‍ കേള്‍ക്കുന്നത്.തന്‍റെ ഫേസ്ബുക്കിലാണ് ചാണ്ടിക്ക് കിളിരൂര്‍ കേസുമായുള്ള ബന്ധം രശ്മി ചോദ്യം ചെയ്യുന്നത്.