നക്സല്‍ വര്‍ഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ച സത്യവാങ്മൂലം സര്‍ക്കാരിന് പറ്റിയ വീഴ്ചയെന്ന് എം.എ.ബേബി


തിരുവനന്തപുരം: നക്സല്‍ വര്‍ഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ചതിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വര്‍ഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ച സത്യവാങ്മൂലം സര്‍ക്കാരിന് പറ്റിയ വീഴ്ചയാണ്. വഴിമാറി നടന്നെങ്കിലും വര്‍ഗീസ് സിപിഐഎമ്മുകാരനായിരുന്നു എന്നും എം.എ. ബേബി പറഞ്ഞു.

യുഡിഎഫ് തയാറാക്കിയ സത്യവാങ്മൂലം അതുപോലെ നല്‍കിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. സര്‍ക്കാര്‍ അഭിഭാഷകന് പറ്റിയ വീഴ്ചയാണത്. എന്നല്‍ അത് കുറച്ചുകാണാന്‍ പറ്റില്ല. സര്‍ക്കാറിനെ എതിര്‍ക്കാന്‍ ഈ സത്യവാങ്മൂലം ഉപയോഗപ്പടുത്തിയാല്‍ അതിനെ കുറ്റം പറയാനാകില്ലെന്നും എം.എ ബേബി പറഞ്ഞു.