കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍
മലപ്പുറം: ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍ എം.പിയുടെ പ്രസ്താവന. മുതിര്‍ന്നവര്‍ വര്‍ഷങ്ങളായി ചെയ്ത മഹത്തരമായ സേവനങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ നവീന ആശയങ്ങള്‍ കൈമുതലാക്കിയ പുതുതലമുറക്ക് അവസരം കൊടുക്കണമെന്നു തരൂര്‍ പറഞ്ഞു. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെയാണ് വിവാദമായേക്കാവുന്ന പ്രസ്താവന നടത്തിയത്.