എല്ലാവരും പച്ചക്കറി മാത്രം ഭക്ഷിക്കുന്ന ഗുജറാത്ത് ആണ് തന്‍റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി
അഹമ്മദാബാദ് : നാട്ടുകാര്‍ മുഴുവന്‍ പച്ചക്കറിമാത്രം ഭക്ഷിക്കുന്ന ഒരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ ഗുജറാത്ത് ആണ് തന്‍റെ ലക്ഷ്യം എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. സത്യവും അഹിംസയും എന്ന ഗാന്ധിജിയുടെ തത്വം പാലിക്കുന്ന അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് എന്നും അദ്ദേഹം പറയുന്നു.കൂടാതെ ഇത് മഹാത്മാഗാന്ധിയുടെ ഗുജറാത്താണ്, വല്ലഭായി പട്ടേലിന്റെ ഗുജറാത്താണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്താണിത്-രൂപാണി കൂട്ടിച്ചേര്‍ത്തു. പശുക്കളെ കൊന്നാല്‍ ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കവേയാണ് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. താന്‍ ഒരു ഭക്ഷണത്തിനും എതിരല്ല എന്നും അദ്ദേഹം പറഞ്ഞു.