പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുവാന്‍ നിയമം കൊണ്ട് വരും എന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ അല്ല അവരെ തൂക്കിക്കൊല്ലുകയാണ് വേണ്ടത് എന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് ആണ് ഗോവധം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു ഇത്തരത്തില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇവിടെ പശുവിനെ കശാപ്പുചെയ്യുന്നതായി നിങ്ങള്‍ക്കറിയുമോ, അത്തരത്തിലൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല, ഇനി നടന്നാല്‍ കുറ്റക്കാരെ തൂക്കിലേറ്റും. പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഢാണെന്നും രമണ്‍ സിങ് പറഞ്ഞു.ഗുജറാത്തിലെ മൃഗസംരക്ഷണ നിയമം കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്തത്. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും വ്യവസ്ഥചെയ്യും വിധമാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും അനധികൃത അറവുശാലകള്‍ക്കും ഇറച്ചിക്കടകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.