കനത്ത മഴ കൊളംബിയയില്‍ മരണം 200 കഴിഞ്ഞു
ബോഗോട്ട : കനത്ത മഴയിലും മണ്ണിടിച്ചിലിലും കൊളംബിയയില്‍ 200 പേർ മരിച്ചു. 202 പേർക്ക് പരിക്കേറ്റു. 220 പേരെ കാണാതായിട്ടുണ്ട്. മോക്കോവ പ്രവിശ്യയിലാണ് കനത്തത മഴയും മണ്ണിടിച്ചിൽ ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരും എന്നാണ് വിവരങ്ങള്‍. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ട്ടിക്കുന്നുണ്ട്. കൊളംബയിൻ പ്രസിഡൻറ് ജുയൻ മാനുവൽ പ്രശ്നബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. അയൽ രാജ്യങ്ങളോട് അദ്ദേഹം സഹായം അഭ്യർഥിച്ചു. അടിയന്തരമായി വിവിധ സേനവിഭാഗങ്ങളോട് ദുരന്തമുഖത്ത് എത്താനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.