തീവ്രവാദത്തിനേക്കാള്‍ ഭീകരമാണ് പ്രണയം ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് പ്രണയം കാരണം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും ഭീകരമായ കുറ്റകൃത്യമായി മാറിയിരിക്കുകയാണ് പ്രണയം. ഏറ്റവും മനോഹരമായ അനുഭവം എന്ന് പലരും വാഴ്ത്തി പാടിയിട്ടുണ്ട് എങ്കിലും രാജ്യത്ത് പ്രണയത്തിന്  നിലവിലുള്ള  നിലവാരം വളരെ മോശമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കാര്യം വേറൊന്നുമല്ല  ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ ആറിരട്ടി അധികം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് കാരണം പ്രണയമാണെന്നാണ് ഗവണ്‍മെന്റിന്റെ കണക്കുകള്‍ പറയുന്നു. 2001 മുതല്‍ 2015 വരെയുള്ള 15 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രണയവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങള്‍ 38585 ആണ്. അതുപോലെതന്നെ ആത്മഹത്യകളും 79,189  പേരാണ് പ്രണയത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ചത്. അതുപോലെ കാണാതാവുക , തട്ടിക്കൊണ്ടുപോവുക ഇങ്ങനെ പോകുന്നു അടുത്ത കണക്കുകള്‍. 2.6  ലക്ഷമാണ് തട്ടിക്കൊണ്ടുപോയ കണക്കുകള്‍. അതായത് കുറഞ്ഞത് ഒരു ദിവസം ഏഴ് കൊലപാതകങ്ങളും 14 ആത്മഹത്യകളും 47 തട്ടിക്കൊണ്ടുപോകലും നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നു. എന്നാല്‍  ഇത്രയും നാളിനകത്ത്  ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ആകെ എണ്ണം 20000 ആണ്.  ദുരഭിമാനകൊലകളാണ് നാട്ടില്‍ കൂടുതലും അരങ്ങേറുന്നത്.ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എല്ലാം കമിതാക്കളുടെ ബന്ധുക്കള്‍ തന്നെയാകും മുഖ്യ പ്രതികള്‍. അതുകഴിഞ്ഞാല്‍ പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നതിന്റെ പേരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും ഉണ്ട്. ആന്ധ്രാപ്രദേശാണ് പ്രണയവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ മുന്‍പന്തിയില്‍. പിന്നിലായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും സ്ഥാനം പിടിക്കുന്നു.  ആത്മഹത്യകളുടെ എണ്ണത്തില്‍ പഞ്ചിമബംഗാളാണ് മുന്നില്‍.കമിതാക്കളുടെ ജാതിയാണ് പല കൊലപാതകങ്ങള്‍ക്കും കാരണം.