എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്തതിന് ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷുകാര്‍ അറസ്റ്റില്‍
വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്ത ബ്രിട്ടീഷുകാരായ രണ്ട് ഇന്ത്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ജസ്പല്‍ സിങ്, ചരണ്‍ദീപ് ഖൈറ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഭവം. യാത്രക്കിടെ ഇവര്‍ തന്നെ ശല്യം ചെയ്‌തെന്ന 28 കാരിയായ എയര്‍ ഹോസറ്റസിന്റെ പരാതിയിലാണ് അറസ്റ്റ്. ജെയ്പൂരില്‍ കല്യാണത്തിന് പങ്കെടുക്കുവാന്‍ വേണ്ടിയാണ് ഇരുവരും ഇന്ത്യയിലോട്ടു വന്നത്. യാത്രക്കിടയില്‍ ഹോസ്റ്റസിനോട് ഇരുവരും ഭക്ഷണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റസിനോട് ഇവര്‍ അശ്ളീല ഭാഷയില്‍ സംസാരിക്കുകയായിരുന്നു. അതേസമയം ഇരുവരും മദ്യത്തിന്റെ ലഹരിയിലായിരുന്നു.പോലീസ് അറസ്റ്റ് ചെയ്ത സമയവും ഇരുവരും കേട്ടുവിട്ടിരുന്നില്ല. സംഭവത്തില്‍ എയര്‍ ഇന്ത്യ അപലപിച്ചു.