ബ്രിട്ടനിലെ ആണവോര്‍ജ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഭീകരാക്രമണ സാധ്യത
ലണ്ടന്‍: ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടനിലെ ആണവോര്‍ജ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മുന്നറിയിപ്പ്. ഇവരുടെ സുരക്ഷ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഭീകരര്‍ വിവിധ മാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ സാധ്യതയുള്ളതായി 24 മണിക്കൂറിനിടെ നിരവധി തവണ മുന്നറിയിപ്പു നല്‍കിയതായി ദ സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിലെ സുരക്ഷ സംവിധാനങ്ങള്‍ തകര്‍ക്കുന്നതിന് െഎ.എസും മറ്റ് തീവ്രവാദ സംഘടനയില്‍പെട്ടവരും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നീ ഉപകരണങ്ങളില്‍ സ്‌ഫോടക വസ്തുകള്‍ ഘടിപ്പിക്കാനുള്ള രീതികള്‍ വികസിപ്പിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയിരുന്നു. ഇേതതുടര്‍ന്നാണ് യു.എസിലും യു.കെയിലും ലാപ്‌ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തിലെത്തിയ യാത്രക്കാരെ വിലക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവോര്‍ജ കേന്ദ്രങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായും സൂചന ലഭിച്ചിരുന്നു.
യു.കെക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ നേരിടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഊര്‍ജ മന്ത്രി ജെസ് നോര്‍മാന്‍ പറഞ്ഞു. രാജ്യത്തിന്റെ സൈബര്‍ സുരക്ഷക്കായി 1.9 ബില്യണ്‍ പൗണ്ടിന്റെ നിക്ഷപം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികളുടെ കൈവശമാണെന്നിരിക്കെ ഭീകരാക്രമണം തടയുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിക്കണമെന്ന് റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇന്‍സ്റ്റിറ്റിയൂട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും പ്രതിരോധ സുരക്ഷ വിദഗ്ധനുമായ പ്രഫ. മാല്‍കം ചാല്‍മേര്‍സ് അഭിപ്രായപ്പെട്ടു.