മെഡിസിന്‍ പഠനം: ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റില്‍ അവസരമൊരുക്കി ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യ യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അവസരമൊരുക്കുന്നു.

ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ഐറിഷ് യൂണിവേഴ്‌സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും ഒരു നൂറ്റാണ്ടിലേറെയായി ലോകനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ പ്രസിദ്ധമായ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും അഡ്മിഷന് അവസരം ഉണ്ട്.

1919ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ ഒരേ സമയം ഏകദേശം 27000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 70 രാജ്യങ്ങളില്‍ നിന്നുള്ള 2500 വിദേശ വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പെടും.

എല്ലാ യൂറോപ്പ്യന്‍ മാനദണ്ഡങ്ങളും അടിസ്ഥാനത്തില്‍ ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഒട്ടനവധിയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന 17000ത്തില്‍ പരം ഡോക്ടര്‍മാര്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. 1993 മുതല്‍ മികച്ച നിലവാരത്തില്‍ ഇംഗ്ലീഷിലും കോഴ്‌സ് നടത്തിവരുന്നു. മികച്ച അദ്ധ്യാപകരുടെ സേവനം, സാംസ്‌കാരികവും ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ലോകത്തിന്റെ പല കോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോടൊപ്പമുള്ള പഠനം, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനോട് ചേര്‍ന്നുള്ള താമസസൗകര്യം, ഏറ്റവും നൂതനമായ പഠന ഉപകരണങ്ങളും, ലാബും, ലോകെത്തെവിടെയും ജോലി ചെയ്യാം എന്നിവ ഈ മെഡിക്കല്‍ സ്‌കൂളിനെ കൂടുതല്‍ ആകര്‍ഷണിയമാക്കുന്നു.

ഏപ്രില്‍ 29ന് (ശനി) ഉച്ചകഴിഞ്ഞു 2 മണിക്ക് ഡബ്ലിന്‍ ബ്ലാഞ്ചാര്‍സ്ടൗണ്‍ ക്രൗണ്‍ പ്ലാസ (Crown Plaza) ഹോട്ടലില്‍ വച്ച് നടത്തുന്ന ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍ വിദ്യഭ്യാസം താല്പര്യമുള്ള കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കുമായി അവസരം ഒരുക്കിയിട്ടുണ്ട്. ഈ ഓപ്പണ്‍ ഡേയില്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ നിന്നുമുള്ള പ്രധിനിധികളുമായി നേരിട്ട് സംസാരിക്കുവാനുള്ള അവസരംവും ഹയര്‍ സ്റ്റഡീസ് ഒരുക്കിയിട്ടുണ്ട്.

ഓപ്പണ്‍ ഡേയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 087 626 1590 (സൈലോ സാം), 086 255 6617 (നോബിള്‍ മാത്യു) എന്ന നമ്പറുകളില്‍ ബന്ധപെടുക. info@higherstudiesineurope.com എന്ന ഇമെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.