കൊല്ലത്ത് പന്ത്രണ്ടുകാരിയുടെ ആത്മഹത്യ ; അമ്മയുടെ കാമുകനായ പൂജാരി അറസ്റ്റില്‍ ; പീഡനം നടന്നത് അമ്മയുടെ അറിവോടെ
കരുനാഗപ്പള്ളി : കരുനാഗപ്പളളിയില്‍ പന്ത്രണ്ടുവയസുകാരി ആത്മഹത്യ ചെയ്തതിന് കാരണമായത് പീഡനം. കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രത്തിലെ പൂജാരിയെ പോലീസ് അറസ്റ്റ്ചെയ്തു.ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാള്‍. കരുനാഗപ്പളളി സ്വദേശിയായ ക്ഷേത്രപൂജാരി രഞ്ജുവാണ് പിടിയിലായത്. കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉള്‍പ്പെടെ ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.അതുപോലെ കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.കുട്ടിയുടെ അച്ഛന്‍ കശ്മീരില്‍ സൈനികനാണ്. മാര്‍ച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ബന്ധുവീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി സ്വന്തം വീട്ടില്‍ എത്തിയ ദിവസമാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആദ്യമേ ദുരൂഹത നിലനിന്നിരുന്നു.