ദേശിയപാതയിലെ മദ്യവില്പന ; പ്രതിസന്ധി മറികടക്കുവാന്‍ പുതിയ മാര്‍ഗങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
കോട്ടയം : ദേശീയ-സംസ്ഥാന പാതയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി വിധി നടപ്പാക്കിയ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ദേശീയ-സംസ്ഥാന പാതയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാതയോരങ്ങളിലുള്ള ബിവറേജസ് ഔട്‌ലെറ്റുകള്‍ പൂട്ടുകയും പുതിയസ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ സാധിക്കാതാവുകയും ചെയ്ത സാഹചര്യത്തില്‍, സര്‍ക്കാരിന് സര്‍ക്കാരിന് 5000 കോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്. മാത്രമല്ല, ഇത് വലിയ ക്രമസമാധാന പ്രശ്‌നമായും മാറുകയാണ്. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ നേടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അതേസമയം ഇപ്പോള്‍ തുറന്നിരിക്കുന്ന ഔട്ട്‌ലെറ്റുകളുടെ മുന്‍പില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുവാന്‍ ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം 12 മണിക്കൂർ ആക്കി. ഔട്ട്ലെറ്റുകൾ രാവിലെ 9.30 മുതൽ രാത്രി 9.30 വരെ പ്രവർത്തിയ്ക്കും. ദേശീയ, സംസ്ഥാന പാതകളുടെ അരികിൽ ഉള്ള ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും പൂട്ടുന്നത് മൂലം സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഇത്. 1973 മദ്യവിൽപ്പന ശാലകളാണ് കേരളത്തിൽ അടച്ച് പൂട്ടുന്നത്. ഇത് സംസ്ഥാനത്തിന് വലിയ സാന്പത്തിക നഷ്ടമാണ് വരുത്തി വയ്ക്കുക. അധിക സമയം പ്രവർത്തിയ്ക്കുന്നതിലൂടെ ഈ നഷ്ടം ഒരു പരിധിവരെ നികത്താനാണ് സംസ്ഥാന സർക്കാർ ശ്രമിയ്ക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ ബാക്കിയുള്ളത് 11 ഫൈവ് സ്റ്റാർ ബാറുകളും 16 ക്ലബുകളും 224 ബീർ-വൈൻ പാർലറുകളും 4053 കള്ള് ഷാപ്പുകളും 99 ബെവ്കോ -കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും മാത്രമാണ്.