മോസ്‌കോയില്‍ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോസ്റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്നു മൂന്നു സ്റ്റേഷനുകള്‍ അടച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സെനയ പ്ലോഷ്ച്ചാഡ് സ്റ്റേഷനിലായിരുന്നു സംഭവം. രണ്ടു സ്‌ഫോടനങ്ങളാണ് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പാടെ നശിച്ച ഒരു ട്രെയിന്റെ വാതില്‍ തെറിച്ചുപോയി. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ നടന്നിവരികെയാണ് പുതിയ ആക്രമണം.