വേള്‍ഡ് മലയാളി ഫെഡറേഷന് ദമ്മാമില്‍ പുതിയ യൂണിറ്റ്

ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സാന്നിധ്യമായ ഫൈസല്‍ വെള്ളാഞ്ഞിയുടെയും, സാംസ്‌കാരിക, കലാ, കായിക രംഗത്തെ സഹായിയുമായി പ്രവര്‍ത്തിക്കുന്ന മനാഫ് പാലക്കാടിന്റെയും നേതൃത്വത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദമ്മാം യൂണിറ്റ് നിലവില്‍ വന്നു. ദമ്മാമിലെ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗം സൗദി കോഡിനേറ്റര്‍ ശ്രി. മുഹമ്മദ് കായംകുളം ഉല്‍ഘാടനം ചെയ്തു.സംഘടനയുടെ കോര്‍ കമ്മറ്റി മെമ്പര്‍ ശ്രി:ഷമീര്‍ യൂസഫ് സംഘടനയെ പരിചയപ്പെടുത്തി സംസാരിച്ചു ഈ കുറഞ്ഞ കാലയളവില്‍ അന്‍പതോളം രാജ്യങ്ങളില്‍ WMF ന്റെ സാന്നിദ്ധ്യമറിയിക്കുകയും മുപ്പതോളം രാജ്യങ്ങളില്‍ യൂണിറ്റു രൂപികരിച്ചും കഴിഞ്ഞ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് റിയാദ് സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സാബു ഫിലിപ്പ് യോഗത്തിനെ പരിചയപ്പെടുത്തി.

WMF ജുബൈല്‍ യൂണിറ്റ് ട്രഷറര്‍ നൗഷാദ് മുത്തലീഫ്, അല്‍:ഖര്‍ജ് യൂണിറ്റ് പ്രിതിനിധി ഹാരിസ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് (WMF)ഫൗണ്ടര്‍ മെമ്പര്‍ നൗഷാദ് ആലുവയുടെ നേതൃത്തത്തില്‍ നടന്ന യോഗത്തില്‍ ഫൈസല്‍ വെള്ളാഞ്ഞി (പ്രസിഡന്റ്), തന്‍സീല്‍ (വൈസ് പ്രസിഡന്റ്), മനാഫ് പാലക്കാട് (ജനറല്‍ സെക്രട്ടറി), അനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറി) മുഹമ്മദ് ഷാഫി (ട്രഷറര്‍), സുധീര്‍ ആലുവ, അസ്ലം ഫാറോക്, ഷൌക്കത്ത് അലി കളമശ്ശേരി എന്നിവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുകയും ചെയ്തു.

ദമ്മാമിലെ കലാകായിക രംഗത്തെ പ്രതിഭകളുടെ കഴിവുകളെ ലോകമലയാളികളുടെ മുന്നിലെത്തിക്കുന്നതിന് വേണ്ടി ഏപ്രില്‍ 26, ബുധനാഴ്ച്ച ഒരു യോഗം ചേരുന്നതാണെന്ന് പ്രസിഡന്റ് ഫൈസല്‍ വെള്ളാഞ്ഞി ആദ്യ യോഗത്തില്‍ അറിയിച്ചു. വരും തലമുറയില്‍ നിന്നും കേരള സംസ്‌ക്കാരവും, പരസ്പ്പര സഹകരണങ്ങളും അന്യം നിന്നുപോകാതിരിക്കാന്‍ എല്ലാമലയാളി സുഹൃത്തുകളും തങ്ങളുടെ വിലപ്പെട്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി WMF നൊപ്പം അണിനിരക്കണമെന്ന് ജനറല്‍ സെക്രട്ടറി മനാഫ് പാലക്കാട് അഭ്യര്‍ഥിച്ചു.