കമ്മ്യൂണിസ്റ്റുകാരെ കാത്തിരിക്കുന്നത് പ്രകൃതിയുടെ ശിക്ഷ എന്ന് പി സി ജോര്‍ജ്ജ് (വീഡിയോ)

തിരുവനന്തപുരം : ജിഷ്ണു പ്രണോയുടെ വീട്ടുകാര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ ശക്തമായി പ്രതികരിച്ചു പി സി ജോര്‍ജ്ജ് എം എല്‍ എ . അവരോടും അവരുടെ വീട്ടുകാരോടും നടത്തിയ ആക്രമണത്തില്‍ സര്‍ക്കാരിനും പോലീസിനും തീര്‍ച്ചയായും ശിക്ഷ ലഭിക്കുമെന്ന് പിസി പറയുന്നു. ദൈവവിശ്വാസം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ലഭിക്കുവാന്‍ പോകുന്നത് പ്രകൃതിയുടെ ശിക്ഷയാണ് എന്ന് പിസി മുന്നറിയിപ്പ് നല്‍കി. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാണോ പോലീസ് ഇത്തരത്തില്‍  നാണംകെട്ട വൃത്തികേടുകള്‍  നടത്തുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. ജിഷ്ണുവിന്റെ മരണത്തിനു ഉത്തരവാദി ആയവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരണം എന്നും അദ്ദേഹം പറയുന്നു.  ഒരു ഗവണ്മെന്റ്നെയും തകര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവനല്ല താന്‍ എന്നും ഭരണപക്ഷം ആയാലും പ്രതിപക്ഷമായാലും തനിക്ക് പ്രത്യേക സ്നേഹം ഒന്നും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.