കൊച്ചി മേയറെ ഭീഷണിപ്പെടുത്തി ; സംവിധായകന്‍ ജൂഡ് ആന്റണിയെ പോലീസ് അറസ്റ്റ്ചെയ്തു
കൊച്ചി: കൊച്ചി മേയറെ ഭീഷണി പെടുത്തി എന്ന കേസില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പോലീസ് അറസ്റ്റ്ചെയ്തു ജാമ്യത്തില്‍ വിട്ടു. മേയര്‍ സൗമിനി ജെയിനാണ് ജൂഡ് ഭീഷണിപ്പെടുത്തി എന്ന് കാട്ടി എറണാകുളം സെന്‍ട്രന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി മേയറുടെ ഓഫീസില്‍ എത്തിയ സംവിധായകന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ പാര്‍ക്ക് സിനിമാ ഷൂട്ടിങ് അടക്കമുള്ളവയ്ക്ക് അനുവദിക്കാറില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഭീഷണിയെന്ന് മേയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂഡ് ആന്റണി ജോസഫിനെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ജൂഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.