മാല്‍വേണ്‍ സംഗമം : ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌

യുകെയിലെ സംഗമങ്ങളിലെ വേറിട്ട സംഗമമായ മാല്‍വേണ്‍ സംഗമം എട്ടാം വര്‍ഷവും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ടിലെ കൊച്ചുഗ്രാമമായ മാല്‍വെണിലെ മലയാളി നിവാസികള്‍ . മാല്‍വെണില്‍ ജീവിച്ചു , ജോലിയുടെ ഭാഗ മായും ഉന്നത പഠനത്തിനായും ഇവിടെ നിന്നും ബ്രിട്ടന്റെ പല ഭാഗത്തേക്കും മാറിപ്പോയ കൂട്ടുകാരെ ഈ ഗ്രാമത്തിലെ മലയാളി കൂട്ടം ജാതി മത വ്യത്യാസമില്ലാതെ വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ കുടുംബമായി ഒത്തു കൂടുന്നു .മെയ് 20 ശനിയാഴ്ച തങ്ങളെ കാത്തിരിക്കുന്ന സുഹൃത്തുക്കളെ തേടി കൂട്ടുകാര്‍ എത്തുമ്പോള്‍ നല്ല സൗഹൃദത്തിന്റെ വര്‍ണ്ണ പുഷ്പങ്ങള്‍ വിരിയും.

പ്രവാസ ജീവിതത്തിലെ തിരക്കിലും തങ്ങളോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമായി ആത്മബന്ധം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഓരോ വര്‍ഷവും കൂടികാണുന്ന മാല്‍വെണ്‍ സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു .യോര്‍ക്ക് ,നനീട്ടന്‍ ,ബ്രിസ്റ്റോള്‍ ,ഗ്ലോസ്റ്റര്‍,ലെസ്റ്റര്‍ ,ഹെരെഫോര്‍ഡ് ,റെഡിച് ,വൂസ്റ്റര്‍ ബിര്‍മിങ്ഹാം ,etc .എന്നിവടെന്നൊക്കെ യുള്ള കൂട്ടുകാരെ കാത്തിരിക്കുകയാണ് മാല്‍വേണ്‍ മലയാളികള്‍ .

ഈ വര്‍ഷത്തെ സംഗമം വിപുലമാക്കുവാനുള്ള അവസാന മിനുക്കു പണിയിലാണ് ഇതിന്റെ സംഘാടകര്‍. കുട്ടികളുടെ ഉല്ലാസത്തിനും , മുതിര്‍ന്നവര്‍ക്കുമായി ഒരു മുഴുനീള ദിവസം നീളുന്ന കലാപരിപാടികള്‍ ആണ് സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ യാണ് സംഗമം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

സംഘാടക സമിതി ക്കുവേണ്ടി

റെജി ചാക്കോ …… 07944681315
ബിജു ചാക്കോ……. 07865087751
ജോസ് മത്തായി ….07894986176