പിഞ്ചോമനകളുടെ ജീവനറ്റ ശരീരമേന്തി ഒരു പിതാവ്
പ്രസിഡന്റ് ബഷാറുല്‍ അസദിനെ അധികാരഭ്രഷ്ടനാക്കുന്നതിന് സിറിയന്‍ മണ്ണില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ രാസായുധ ആക്രമണത്തില്‍ അബ്ദെല് ഹമീദ് അല്‍യൂസഫ് എന്ന യുവാവ് തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കൈയ്യിലേന്തി പൊട്ടിക്കരയുന്ന ചിത്രമാണ് അന്തരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണ് ഈ ചിത്രം
വിമതരും അസദ് ഭരണകൂടവും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ 15000 കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. യു.എന്‍ കണക്കുകള്‍പ്രകാരമാണിത്. എന്നാല്‍ അനൗദ്യോഗിക കണക്ക് ഇതിലും കൂടുതലായിരിക്കും. ചിത്രത്തില്‍ കാണുന്ന ഇരട്ടക്കുട്ടികളുടെ പിതാവ് അല്‍യൂസഫിന്റെ 15 ബന്ധുക്കളും രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.