ഉണ്ണി മേനോനുമൊത്ത് റിയാദ് മെലഡീസിന്റെ സംഗീത സായാഹ്നം ഏപ്രില്‍ 7ന്

റിയാദ്: റിയാദിലെ മലയാളി സമൂഹത്തിനു ഒരു ഗാനോപഹാരം സമര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടു കൂടി ആണ് ‘റിയാദ് മെലഡിസ് എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണിമേനോന്‍’ എന്ന പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 7 (വെള്ളി) വൈകുന്നേരം ആറു മണിക്ക് ദമ്മാം റോഡില്‍ എക്‌സിറ്റ് എട്ടിലെഗവാരത് അല്‍മസിയ ഓഡിറ്റോറിയത്തില്‍ വച്ച് പ്രോഗ്രാം നടക്കുന്നപ്പെടുന്നു.

അമൃതസംഗീതം ആസ്വദിക്കാന്‍ റിയാദിലെ കലാപ്രേമികള്‍ക്ക് അത്യപൂര്‍വമായി ലഭിക്കുന്ന ഈ അവസരം എല്ലാവരും വിനിയോഗിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പൂര്‍ണമായും സംഗീത സാന്ദ്രമായ ഒരു സായാഹ്നം റിയാദ് മെലഡിസ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ഉണ്ണി മേനോനൊടൊപ്പം റിയാദ് മെലഡിസിന്റെ അനുഗ്രഹീത ഗായകര്‍മധു ചെറിയവീട്ടില്‍, സജീവ് മേനോന്‍, ശങ്കര്‍കേശവന്‍, പാട്രിക് ജോസഫ്, ശിശിര അഭിലാഷ്, ലിന്‍സു സന്തോഷ്, മീര മഹേഷ് എന്നിവര്‍ അണിനിരക്കുന്നു. ഉണ്ണി മേനോന്റെ പ്രശസ്തമായ ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഒരു ഗാനാഞ്ജലി ആയിരിക്കും റിയാദ് മെലഡിസ് എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണി മേനോന്‍ എന്ന പ്രോഗ്രാം. റിയാദ് മെലഡിസിന്റെ ശങ്കര്‍കേശവന്‍ ആണ് ഇവന്റ്റ് ഡയറക്ടര്‍.

പ്രോഗ്രമിനോട് അനുബന്ധമായി റിയാദിന്റെ സ്വന്തം കലാകാരന്‍ നസീബ് കലാഭവന്റെ സ്പീഡ് ഫിഗര്‍ ഷോയും ഉണ്ടായിരിക്കും.

‘അറബ് നാഷണല്‍ ബാങ്ക് ടെലിമണി മെയിന്‍ സ്‌പോണ്‍സര്‍” ആയ റിയാദ് മെലഡിസ് എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണി മേനോന്‍ എന്ന പ്രോഗ്രാമിന്റെ മറ്റുള്ള സ്‌പോണ്‍സര്‍മാര്‍’ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ദാദാഭായ് ട്രാവല്‍, പാരടൈസ് റസ്റ്റ്‌റ്റോറന്റ്, സിറ്റി ഫ്‌ലവര്‍ ഹൈപ്പെര്‍ മാര്‍കറ്റ്, റിയാദ് വില്ലാസ്, ലൈറ്റ് മാസ്റ്റര്‍ എന്നിവരാണ്. ഷട്ടര്‍ അറേബ്യയും റിയാദ് ടാക്കീസും ആണ് സംഘാടക സഹായകര്‍. പ്രവേശനം സൗജന്യം ആയിരിക്കും. എല്ലാ കലപ്രേമികളെയും സ്വാഗതം ചെയ്യുന്നു.

റിയാദിലെ ഒരുകൂട്ടം സംഗീത ആസ്വാധകരുടെ കൂട്ടായ്മ ആണ് റിയാദ് മെലഡിസ്. ഏകദേശം പത്തോളം കുടുംബങ്ങള്‍ ചേര്‍ന്നുള്ള ഒരു കുടുംബ കൂട്ടായ്മ റിയാദ് മെലഡിസ് എന്ന ആശയത്തിലേയ്ക്ക് വഴിതെളിച്ചത്. റിയാദ് മെലഡിസിലെ ഗായകരും സൗണ്ട് എന്‍ജിനീയറും പരിശീലകരും എല്ലാം ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ആണ്. പേര് സൂചിപ്പിക്കും പോലെ മെലഡി ഗാനങ്ങള്‍ ആണ് എല്ലാവരുടെയും ചോയ്‌സ്. അവധി ദിവസങ്ങളിള്‍ റിയാദ് മെലഡിസ് ഏതെങ്കിലും ഒരു അംഗത്തിന്റെ വീട്ടില്‍ ഒത്തുകൂടി ഗാനങ്ങള്‍ ആലപിക്കുന്നത് പതിവാണ്.