വിമാനങ്ങള്‍ നേര്‍ക്ക് നേര്‍; ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഒഴിവായത് വന്‍ദുരന്തം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഒഴിവായത് വന്‍ദുരന്തം. എയർ ഇന്ത്യ – ഇൻഡിഗോ വിമാനങ്ങളാണ് കൂട്ടിയിടിക്കാതെ ദുരന്തം ഒഴിവായത്. ഇന്ന് രാവിലെ 11.15ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഡൽഹി-ഗോവ ഫ്ളൈറ്റ് ടേക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് പുറപ്പെടരുതെന്ന് എയർ ട്രാഫിക് കൺട്രോളർ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. മിനിറ്റുകൾക്കുളളിൽ അതേ റൺവേയിൽ ഇൻഡിഗോയുടെ റാഞ്ചി-ഡൽഹി വിമാനം ലാൻഡ് ചെയ്തു. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എയർപോർട്ടിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അപകടമെന്നതും പരിഭ്രാന്തിക്കിടയാക്കി. 122 പേരാണ് എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഒടുവിൽ എയർ ഇന്ത്യ വിമാനം 12.50നാണ് പുറപ്പെട്ടത്. സംഭവം അന്വേഷിച്ചുവരികയാണ്‌ എന്ന് എയര്‍ കണ്ട്രോള്‍ അതോറിറ്റി പറയുന്നു.