ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് മന്ത്രി മണി ; പ്രസംഗം കേട്ട് കയ്യടിക്കാന്‍ കുറെ അണികളും (വീഡിയോ)
പോലീസ് അതിക്രമത്തില്‍ ആശുപത്രിയില്‍ കഴിയുന്ന മരണപ്പെട്ട വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയുടെ അമ്മയെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. എല്ലാ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നാല്‍ മതി എന്നാണ് മഹിജ പറഞ്ഞത്. ചിലര്‍ പറയുന്ന പോലെ മഹിജയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പോയാല്‍ അവര്‍ വാതില്‍ അടച്ചിട്ട് കാണാന്‍ സൗകര്യമില്ല എന്ന് പറയും പിന്നെ അതിലും വലിയ പണിയാവും എന്നാണു മന്ത്രി പറഞ്ഞത്. കൊണ്ടോട്ടി മുസ്ലീയാരാങ്ങാടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രിയുടെ ഈ വിവാദ പ്രസ്താവന. യുഡിഎഫിന്റേയും ബിജെപിയുടേയും കൈയിലെ പാവയാണ് മഹിജയെന്നും മന്ത്രി ആരോപിക്കുന്നു.