ദേശിയ അവാര്‍ഡ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും വലിച്ചു കീറി സോഷ്യല്‍ മീഡിയ
കേരളത്തിന് അഭിമാനിക്കാവുന്ന ഒരു ദേശിയ അവാര്‍ഡ് പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും മികച്ച നടിക്കുള്ള അവാര്‍ഡ് സുരഭി നേടി.എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്ക് പിറകെ വിവാദവും തലപൊക്കി എന്ന് പറയാം. മോഹന്‍ലാലിനു ലഭിച്ച സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ലാലിന് അവാര്‍ഡ് കിട്ടിയത് നല്ല കാര്യമാണ് എങ്കിലും അതിനുവേണ്ടി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഏവരെയും അംബരപ്പിച്ചത്. പുലിമുരുകൻ, ജനതാ ഗാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൽ എന്ന ചിത്രങ്ങളായിരുന്നു മോഹൻലാലിന് അവാർഡിനായി പരിഗണിച്ചത്. എന്നാൽ, ഈ ചിത്രങ്ങളിലേക്കാൾ മികച്ച അഭിനയം മോഹൻലാൽ കാഴ്‌ച്ച വെച്ചത് പ്രിയൻ ചിത്രമായ ഒപ്പത്തിലായിരുന്നു. എന്നാൽ, തന്റെ ചിത്രത്തിന് അവാർഡ് നൽകുന്നത് ശരിയല്ല എന്നതു കൊണ്ടാകാം ഒഴിവാക്കപ്പെട്ടത് എന്നാണ് അറിയുന്നത്.ഇതിനെതിരെ സോഷ്യല്‍ മീഡിയ നല്ലപോലെ പ്രതികരിക്കുകയാണ് ഇപ്പോള്‍. ഈ നേട്ടം മോഹൻലാൽ അർഹിച്ചിരുന്നോ എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം. ജൂറി ചെയർമാനായിരുന്നത് പ്രിയദർശനാണ് ഇത്തവണ ലാലിന് അവാർഡ് നൽകിയച് എന്നതാണ് സോഷ്യൽ മീഡിയുടെ ട്രോളിന്റെ ശക്തി കൂടാൻ കാരണമായത്.മോഹൻലാലിന് പ്രത്യേക പരാമർശം നൽകിയതും അക്ഷയേകുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയതമാണ് ട്രോളർമാർ ആഘോഷിക്കുന്നത്. മോഹൽലാലും പ്രീയനും അടുത്ത സുഹൃത്തുകളാണ്. മലയാളത്തിൽ പ്രിയന്റെ നായകനാണ് മോഹൻലാൽ. അക്ഷയ്കുമാറാകട്ടെ പ്രീയദർശന്റെ ഹിന്ദി ചിത്രങ്ങളിലെ സ്ഥിരം മുഖവും. ഈ ബന്ധങ്ങളാണ് അവാർഡിൽ പ്രതിഫലിച്ചതെന്നാണ് ട്രോളർമാർ പറയുന്നത്. അതേസമയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച വിനായകന്‍ അവസാന റൌണ്ടില്‍ പോലും എത്തിയില്ല എന്നതും ശ്രദ്ധേയമായി.