ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചതിനു മുസ്ലീം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഗുഹാം ജില്ലയിലാണ് ഇരുപതുകാരനായ മുഹമ്മദ് ശാലിക് എന്ന യുവാവ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഗുലാം എന്ന സ്ഥലത്തെ റാസ കോളനിയിലെ താമസക്കാരനാണ് കൊല്ലപ്പെട്ട മുഹമ്മദ് ശാലിക്. അയല്‍ഗ്രാമത്തിലെ ഹിന്ദു പെണ്‍കുട്ടിയുമായി ശാലിക് ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാംനവമി ജാഥക്കിടെ കണ്ടുമുട്ടുന്നതിനായി പെണ്‍കുട്ടി യുവാവിനെ ഗുംലാ പട്ടണത്തിലേക്ക് വിളിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഷക്കീല്‍ വരാമെന്നേറ്റു. സ്‌കൂട്ടിയില്‍ സ്ഥലത്തെത്തിയ ഷക്കീല്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് വാഹനത്തില്‍ പിന്നിലിരുത്തി പെണ്‍കുട്ടിയെ അവളുടെ വീട്ടിലെത്തിക്കുകയും ചെയ്തു. അവിടെ വെച്ച് പെണ്‍കുട്ടിയുടെ അയല്‍ക്കാര്‍ ഇവരെ കാണുകയും പിടികൂടുകയുമായിരുന്നു. മരത്തില്‍ കെട്ടിയിട്ട യുവാവിനെ മണിക്കൂറുകളോളം ക്രൂരമായി ഇവര്‍ മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ യുവാവിന്റെ ബന്ധുക്കള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. നേരത്തേ യുവാവിനോട് പെണ്‍കുട്ടിയെ കാണരുതെന്നും ഗ്രാമത്തില്‍ പ്രവേശിക്കരുതെന്നും അയല്‍വാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതിനിടെയാണ് ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെടുന്നത്. അതേസമയം വര്‍ഗീയ സംഘര്‍ഷം മുന്‍കൂട്ടി കണ്ട് ഗുംല പട്ടണത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.