നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു ; സുരഭി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍

ന്യൂഡല്‍ഹി: 64 മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള താരം സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് സുരഭിക്ക് അവാര്‍ഡ്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിനെ മികച്ച നടനായി തെരഞ്ഞെടുത്തു. മറാത്തി ചിത്രം കസബ് ആണ് മികച്ച സിനിമ.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും മഹേഷിന്റെ പ്രതികാരം തന്നെ നേടി. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച ബാലനടനായി ആദിഷ് പ്രവീണിനെ തെരഞ്ഞെടുത്തു. കുഞ്ഞുദൈവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

മറ്റു അവാര്‍ഡുകള്‍

സഹനടി -സൈറ വസീം(ദങ്കല്‍)
സഹനടന്‍ -മനോജ് ജോഷി
തമിഴ് ചിത്രം -ജോക്കര്‍
ഹിന്ദി ചിത്രം -നീര്‍ജ
സിനിമാ സൗഹൃദ സംസ്ഥാനം -ഉത്തര്‍പ്രദേശ്
സിനിമാ നിരൂപകന്‍: ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി: ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ഹ്രസ്വ ചിത്രം -അബ
കൊറിയാഗ്രഫി -ജനതാ ഗാരേജ്
ഗാനരചന -വൈരമുത്തു
ശബ്ദമിശ്രണം -കാടു പൂക്കുന്ന നേരം