പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പണിതുടങ്ങി; ആദ്യ വെടി കോണ്‍ഗ്രസ്സില്‍ നിന്ന്
തൃശൂര്‍: പാര്‍ട്ടികളുടെയും മുന്നണികളുടെയും അഴിമതികളും, അക്രമവും മടുത്ത നേതാക്കള്‍ ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്കൊപ്പം ജനപക്ഷത്ത് അണി നിരക്കുമെന്ന പി.സി. ജോര്‍ജ്ജിന്റെ പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നിരയിലെ കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ ആദ്യ വെടിപൊട്ടി തൃശൂര്‍ ഡി.സി.സി. സെക്രട്ടറി ശ്രീ എം എം സുരേന്ദ്രന്‍, ബ്ലോക്ക് സെക്രട്ടറി ശ്രീ പ്രജാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കേരള ജനപക്ഷത്തില്‍ ചേരുന്നതായി പ്രഖ്യാപിച്ചുകൊണ്ട് പത്രസമ്മേളനം നടത്തി. ഫെബ്രുവരി 21ന് ഭാഷാദിനത്തിലാണ് കേരള ജനപക്ഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി സി ജോര്‍ജ്ജ് നിയമസഭക്ക് മുന്നില്‍ വെച്ച് നടത്തിയത്. അന്നേ ദിവസം തന്നെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം ഫോണ്‍ വഴിയും, ഓണ്‍ലൈനില്‍ കൂടിയും അംഗത്വത്തിന് അവസരമൊരുക്കി അംഗത്വവിതരണവും ഉത്ഘാടനം ചെയ്തിരുന്നു.
More: https://www.facebook.com/Janapaksham.org