വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്നും സുഷമ സ്വരാജിനെ നീക്കിയേക്കും

ന്യൂഡല്‍ഹി: കാര്യക്ഷമതയുള്ള വനിത എന്നുപേരെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ തലസ്ഥാനത്തത് നിന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കിയേക്കുമെന്നു റിപ്പോര്‍ട്ട്. പകരം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജയെ വിദേശകാര്യ മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന.

പ്രവാസികളുടേതടക്കം രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സുഷമ സ്വരാജില്‍ നിന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ വകുപ്പ് തിരിച്ചുവാങ്ങുമെന്നാണ് വിവരം. നയപരമായ അഭിപ്രായഭിന്നതയാണ് സംഭവത്തിനുപിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

സുഷമയുടെ സ്ഥാനത്തേക്ക് വസുന്ധരരാജ വരുമ്പോള്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട മനോജ് സിന്‍ഹയെ രാജസ്ഥാന്റെ ഭരണം കൈമാറാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഇതിലൂടെ സിന്‍ഹയുടെ രോഷം ശമിപ്പിക്കാനാകുമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ സുഷമ സ്വരാജിന് മന്ത്രിസഭാ പുനഃസംഘടനയില്‍ ഏതു പദവി ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.