സ്വീഡനില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി മൂന്ന് മരണം നിരവധിപേര്‍ക്ക് പരിക്ക്

സ്റ്റോക്‌ഹോം: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ ജനങ്ങളുടെ ഇടയിലേക്ക് ലോറി ഇടിച്ചുകയറ്റി അപകടം. ഭീകരാക്രമണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതേസമയം സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോയഫ്വന്‍ ഞടുക്കം രേഖപ്പെടുത്തുകയും സ്വീഡന്‍ ആക്രമിക്കപ്പെട്ടതായും അദ്ദേഹം രേഖപ്പെടുത്തി. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വീന്‍സ് സ്ട്രീറ്റിലെ കാല്‍നടക്കാര്‍ക്കു വേണ്ടിയുള്ള തെരുവായ ഡ്രോട്ട്‌നിങ്ഗാറ്റനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നെന്നാണ് ദൃക്ക്സാക്ഷികളുടെ വിവരം.

Izo³kv kv{Soänse Imð\S¡mÀ¡p thïnbpÅ sXcphmb t{Um«v\nMvKmä\nð {]mtZinI kabw D¨Ignªv aqóp aWntbmsSbmWv kw`hw. BÄ¡q«¯nte¡p {S¡v HmSn¨p IbäpIbmbncpsóómWv Zr¡v–km£nIfpsS hnhcw.