കുട്ടികളുടെ കൈയ്യില്‍ ക്രെഡിറ്റ്കാര്‍ഡ് കൊടുക്കുന്ന അച്ഛന്മാര്‍ക്ക് വായിക്കാന്‍

തങ്ങളുടെ കുട്ടികള്‍ സ്മാര്‍ട്ട്‌ ആണെന്ന് കരുതി ചെറുപ്രായത്തിലെ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി മുതിര്‍ന്ന മറ്റുള്ളവരെ പോലെ അവര്‍ക്ക് എല്ലാം വാരിക്കോരി നല്‍കുന്ന ചില രക്ഷകര്‍ത്താക്കള്‍ ഉണ്ട്.അത്തരക്കാര്‍ക്ക് വായിക്കുവാന്‍ വേണ്ടിയാണ് ഈ വാര്‍ത്ത. പതിനൊന്നുവയസുള്ള മകന്‍ കാരണം അച്ഛന് നഷ്ടമായത് 4.8 ലക്ഷം രൂപ. പിതാവ് വാങ്ങിത്തന്ന പുതിയ ഐപാഡിലേക്ക് വീഡിയോ ഗെയിം വാങ്ങിയാണ് പതിനൊന്നുകാരന്‍ അച്ഛന് പണി കൊടുത്തത്. പിതാവ് റോയ് ഡോട്‌സണ്‍ ഐട്യൂണ്‍സുമായി തന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചേര്‍ത്തിരുന്നു. മകന്‍ ആല്‍ഫി ഇതുവഴിയാണ് പെയ്ഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. ഏകദേശം 50 ആപ്പുകളാണ് ഈ 11 കാരന്‍ വാങ്ങിക്കൂട്ടിയത്. ആദ്യ അഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആല്‍ഫി 700 യൂറോയും പിന്നീട് അരമണിക്കൂറിനുള്ളില്‍ 1,100 യൂറോയും തീര്‍ത്തതായി അച്ഛന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കാര്യം മനസ്സിലായപ്പോള്‍ തന്നെ കമ്പനി തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ പേരന്റ് കണ്ട്രോള്‍ നല്‍കിയശേഷം മാത്രമ കുട്ടികള്‍ ഇത്തരം ഗാഡ്ജറ്റുകള്‍ നല്‍കാവു എന്ന് നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. കുട്ടികള്‍ കളിച്ച് മാതാപിതാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി പണം നഷ്ട്ടപ്പെടുന്നത് ഇപ്പോള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞു.