ഇരട്ട ചങ്കനെ ഇരുത്തി കൊന്ന് പി. സി. ജോർജ്ജ്, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സഖാക്കളും കാണികളും (വീഡിയോ)
തിരുവനന്തപുരം : കേരളത്തില്‍ നടന്നുവരുന്ന പോലീസ് അതിക്രമങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുവരുന്ന അപചയങ്ങളെയും തുറന്നുകാട്ടി പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്.കേരളത്തിലെ ആദ്യനിയമസഭയുടെ അറുപതാം വാർഷികം ആഘോഷിച്ച വേദിയിലാണ് പി സി തകർപ്പൻ പ്രസംഗത്തിലൂടെ കാണികളെ മുഴുവന്‍ കയ്യിലെടുത്തത്. പിണറായിയെയും മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളെയും സാക്ഷിയാക്കിയാണ് പി സി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.എന്നാല്‍ വേദിയില്‍ തിങ്ങിനിറഞ്ഞ കാണികളില്‍ ഭൂരിഭാഗവും ഇടതുപക്ഷ സഹയാത്രികര്‍ ആയിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ കുറിക്ക് കൊള്ളുന്ന പിസിയുടെ വാക്കുകളെ വന്‍ കരഘോഷത്തോടെയാണ് അവര്‍ സ്വീകരിച്ചത്. വേദിവിട്ടിറങ്ങിയ പി.സി ക്കൊപ്പം പിന്നെ സെൽഫിയെടുക്കാനായി ആരാധകരുടെ തിക്കും തിരക്കും. എസ്. എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ തങ്ങൾ പി. സി. യെ ഇഷ്ട്ടപെടുന്നവരാണെന്ന് പറഞ്ഞ് സെൽഫിക്ക് പോസ് ചെയ്തവരെ നിരാശപെടുത്താതെ അവർക്കൊപ്പം സെൽഫിയെടുത്തതിനു ശേഷമാണ് മടങ്ങിയത്. പുന്നപ്ര മുതൽ മൂന്നാർ വരെ കമ്മ്യൂണിസ്റ്റുകൾക്ക് പറ്റിയ അപചയത്തെ ചൂണ്ടികാണിച്ചും, തിരുത്തിയാൽ ഇടതുപക്ഷവും, വലതുപക്ഷവും ബി.ജെ.പി. യും അല്ലാത്ത തന്റെ പിന്തുണ മുഖ്യമന്ത്രിക്കുണ്ടാകുമെന്നറിയിച്ച് സദസ്സ് കീഴടക്കി അദ്ധേഹം.