ടൈറ്റിലുകള്‍ ചെയ്യിപ്പിച്ചു പറ്റിച്ചു ; പ്രിഥ്വിരാജ് ചിത്രം ആദംജോണ്‍ വിവാദത്തില്‍
പ്രിഥ്വിരാജ് നായകാകുന്ന ആദംജോണ്‍ എന്ന ചിത്രം ചിത്രീകരണം തീരുന്നതിനു മുന്‍പ് വിവാദത്തില്‍. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനിംങ്ങിന്റെ പേരില്‍ സംവിധായകന് തന്നെ പറ്റിച്ചു എന്ന് കാട്ടി ജിത്തു ചന്ദ്രന് എന്നയാള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.അതിനെ തുടര്‍ന്നാണ് ചതി പറ്റി എന്ന് മനസിലാക്കിയ ജിത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്യണം എന്ന് കാട്ടി ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പാണ് സംവിധായകന് തന്നെ സമീപിച്ചത് എന്ന് ജിത്തു പറയുന്നു.ചിത്രത്തിന് വേണ്ടി പല പല ഡിസൈന്‍ താന്‍ തയ്യാറാക്കി എന്നും അതില്‍ ഒരെണ്ണം സംവിധായകനു ഇഷ്ടമായി എന്നും ജിത്തു പറയുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം പുതിയ ടൈറ്റില്‍ വന്നപ്പോള്‍ താന്‍ നല്കിയ ഡിസൈന്‍ അല്ലായിരുന്നു അതെന്നും. എന്നാല്‍ തന്നെക്കൊണ്ട് ഇത്രമാത്രം പണി എടുപ്പിച്ച ശേഷം തന്റെ ഡിസൈന്‍ ആവശ്യമില്ല എന്ന് ഒരു വാക്ക് പോലും വിളിച്ചു പറയുവാനുള്ള മര്യാദ സംവിധായകന് കാണിച്ചില്ല എന്നും ജിത്തു പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :