ക്ലിഫ് ഹൌസിനു സമീപത്തെ കൊലപാതകം മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മകന്‍ പിടിയില്‍

തിരുവനന്തപുരം : നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതിയെന്നു കരുതുന്ന കേഡല്‍ ജന്‍സണ്‍ രാജ അറസ്റ്റില്‍. റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രെയിന്‍ കയറി രക്ഷപെടന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്. രാജ്യത്തൊട്ടാകെ ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദലിന്റെ വിവധ രൂപത്തിലുള്ള ഫോട്ടോയും പോലീസ് പുറത്തിറക്കിയിരുന്നു. ഇയാള്‍ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത ഇല്ലെന്ന് തന്നെയായിരുന്നു പോലീസിന്റെ നിഗമനം. കേദലിന് പരിക്കേറ്റിരുന്നതിനാല്‍ അധിക ദൂരം പോകില്ലെന്ന വിശ്വാസത്തിലായിരുന്നു പോലീസ്. മാത്രമല്ല ഇയാള്‍ പണവും ക്രെഡിറ്റ് കാര്‍ഡുകളും എടുത്തിരുന്നില്ല.
ഓസ്ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സില്‍ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009-ല്‍ നാട്ടിലെത്തുകയും പിന്നീട് വീട്ടിലിരുന്നുതന്നെ ജോലിചെയ്യുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. അച്ഛനും അമ്മയും സഹോദരിയും വിദേശ് പോകുന്നത് തടയാനായിരുന്നു കേദല്‍ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമീക നിഗമനം.