കാണുവാന്‍ സുന്ദരനല്ല ; നവവധു അമ്മിക്കല്ല് കൊണ്ട് ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം ചെയ്ത യുവതി അവസാനം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലാണ് സംഭവം. ഒരാഴ്ച്ച മുന്‍പ് വിവാഹം നടന്ന യുവാവാണ് സൌന്ദര്യം ഇല്ല എന്ന പേരില്‍ ഭാര്യയുടെ കൈകള്‍ കൊണ്ട് ക്രൂരമായി കൊല്ലപ്പെട്ടത്. ഗൂഡല്ലൂരിലുള്ള വീട്ടില്‍ വച്ചാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് . ചൊവ്വാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപിതയായ യുവതി അമ്മിക്കല്ല് കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമാണ് യുവതി ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം ചെയ്യുവാന്‍ കാരണമായത് എന്ന് പറയപ്പെടുന്നു.ഇരുവരുടെയും സൗന്ദര്യം പരിഗണിക്കുമ്പോള്‍ രണ്ടു പേരും തമ്മില്‍ തീരെ യോജിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞത് യുവതി ഭര്‍ത്താവിനെ വെറുക്കുകയായിരുന്നു. തുടര്‍ന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു യുവതി ഭര്‍ത്താവുമായി നിത്യേന വഴക്കിടുക പതിവായി. എന്നാല്‍ ആദ്യമൊക്കെ ഭര്‍ത്താവ് മറുപടി ഒന്നും പറയുമായിരുന്നില്ല എന്ന് അയല്‍ക്കാര്‍ പറഞ്ഞു.എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നല്ല വഴക്കാവുകയും യുവതി അമ്മിക്കല്ല് കൊണ്ട് ഭര്‍ത്താവിന്റെ തലയില്‍ അടിക്കുകയുമായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അതു ചെയ്തത് താനാണെന്ന് വെളിപ്പെടുത്താന്‍ യുവതി ആദ്യം തയ്യാറായില്ല. ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് അലറിവിളിച്ചു കൊണ്ടു യുവതി വീടിനു പുറത്തേക്ക് ഓടുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താനാണ് കൊല ചെയ്തതെന്നു യുവതി സമ്മതിക്കുകയായിരുന്നു. 22 കാരിയായ യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.