റിയാദ് മെലഡിസ്എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണി മേനോന്‍ വര്‍ണ്ണാഭമായി

റിയാദ്:റിയാദ് മെലോഡിസ് അവതരിപ്പിച്ച എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണി മേനോന്‍ പ്രോഗ്രാം ആസ്വാധകരുടെ മനം കവര്‍ന്നു. റിയാദ് എക്‌സിറ്റ് എട്ടില്‍ ഗവാരത് അല്‍ മസിയ ഓഡിറ്റോറിയത്തില്‍ ആയിരുന്നു പ്രോഗ്രാം നടന്നത്. തിങ്ങിനിറഞ്ഞ സദസിനു മുന്നില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രീ ഉണ്ണി മേനോന്‍ മാസ്മരിക സംഗീതത്തിന്റെ വിരുന്നൊരുക്കി. പ്രോഗ്രാമിന്റെതുടക്കം മുതല്‍ അവസാനം വരെ ഉണ്ണി മേനോന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു സ്റ്റേജ്.

പ്രോഗ്രാമിന് മുന്നോടി ആയി നടന്ന ഉദ്ഘടന സമ്മേളനത്തില്‍ സജീവ് മേനോന്‍ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ബഹുമാനപ്പെട്ടവെങ്കെടേശ്വരന്‍നാരായണന്‍ സര്‍ പരിപാടി ഉദ്ഘടനം ചെയ്തു. എ എന്‍ ബി ടെലിമണി മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീ ഖാലിദ്, ഷട്ടര്‍ അറേബ്യയുടെ അജിത്കുമാര്‍, റിയാദ് ടാക്കീസ് സെക്രട്ടറി നൌഷാദ് ആലുവ, ശ്രീ ബാലചന്ദ്രന്‍ നായര്‍, ശ്രീ അഷ്റഫ് വടക്കെവിള, റാഫി പാങ്ങോട്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ചീഫ് കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സംഗീത ജീവിതത്തില്‍ തന്റെ മുപ്പത്തി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ ഉണ്ണി മേനോനെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ നാരായണന്‍ സര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. റിയാദ് മെലോടീസിലെ ഗായകനും അതിലുപരി ചിത്രകാരന്‍ കൂടി ആയ സജീവ് മേനോന്‍ വരച്ച ഉണ്ണി മേനോന്റെ ചായാചിത്രം അദ്ദേഹത്തിന് കൈമാറി. തുടര്‍ന്ന്സദസിനെ അഭിസംബോധന ചെയ്ത് ശ്രീ ഉണ്ണി മേനോന്‍ സംസാരിച്ചു. ചടങ്ങില്‍ സന്തോഷ് തങ്കച്ചന്‍ നന്ദി പ്രകാശനം നടത്തി.

തുടര്‍ന്ന്നടന്ന സംഗീത നിശയില്‍ സദസിനെ ഇളക്കിമറിച്ചു കൊണ്ട് ഉണ്ണി മേനോന്‍ ഗാനങ്ങള്‍ ആലപിച്ചു. അദ്ധേഹത്തിന്റെ എന്നെന്നും ഓര്‍മിക്കുന്ന ഒരു പിടി നല്ല ഗാനങ്ങളുടെ ഒരു ശ്രേണി തന്നെ ഉണ്ടായിരുന്നു. മെലോഡി സോങ്ങ്‌സ് മാത്രമല്ല ഫാസ്റ്റ് നമ്പരുകളും തനിക്ക് അനായാസം വേദിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് അദ്ദേഹം തെളിയിച്ചു. കാണികള്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ അപ്പോള്‍ത്തന്നെ ആലപിച്ചുകൊണ്ട് അദ്ദേഹം പ്രശംസ ഏറ്റുവാങ്ങി. റിയാദ് ഇതുവരെ കാണാത്ത ഒരു സംഗീത നിശ ഒരുക്കി റിയാദ് മെലോഡിസ് എല്ലാവരുടെയും മനം കവര്‍ന്നു. ഉണ്ണി മേനോനൊടൊപ്പം മധു ചെറിയവീട്ടില്‍, സജീവ് മേനോന്‍, ശങ്കര്‍ കേശവന്‍, പാട്രിക് ജോസഫ്, ശിശിര അഭിലാഷ്, ലിന്‍സു സന്തോഷ്, മീര മഹേഷ് എന്നിവര്‍ കൂടി അണിനിരന്നപ്പോള്‍ കാണികള്‍ക്ക് പുതിയൊരു അനുഭവം ആയി മാറി. നസീബ് കലാഭവന്റെ സ്പീഡ് ഫിഗര്‍ ഷോ വ്യത്യസ്തത കൊണ്ട് വേറിട്ട് നിന്നു. വേദിയില്‍ നിമിഷ നേരം കൊണ്ട് വേഷം മാറി വന്ന നസീബ് കലാഭവന്‍ എന്ന അനുഗ്രഹീത കലാകാരനെ കാണികള്‍ ഹര്‍ഷാരവത്തോടെ ആണ് സ്വീകരിച്ചത്.

ശങ്കര്‍ കേശവന്‍ ഇവന്റ് ഡയറക്ട്ടര്‍ ആയ ഷോയില്‍ അഭിലാഷ് മാത്യു, ശ്യാം രാജഗോപാല്‍, സന്തോഷ് തങ്കച്ചന്‍, അജിത് കുമാര്‍ എന്നിവര്‍ മുഖ്യ കോര്‍ഡിനേട്ടേഴ്‌സ് ആയിരുന്നു. ബ്ലസ്സന്‍ ജോണ്‍ സൗണ്ട് മാസ്റ്റര്‍ ആയിരുന്നു. സനല്‍ ജോസ്, മെല്‍ബിന്‍ ജോണ്‍,മഹേഷ് വേണുഗോപാല്‍, അഷ്റഫ് കാന്തപുരം, മജീദ് കൊടുവള്ളി എന്നിവരോടൊപ്പം റിയാദ് ടാക്കിസിലെ ഷൈജു പച്ച, സലാം പെരുമ്പാവൂര്‍, നൌഷാദ് ആലുവ, നവാസ് ഒപ്പീസ്, സിജോ മാവേലിക്കര എന്നിവരും ഷട്ടര്‍ അറേബ്യയുടെ അനില്‍ കുമാര്‍ തംബുരു, ഷബീബ്‌സാബു, റസാക്ക്, റഹ്മത്തുള്ള എസ്കെ. എന്നിവര്‍ കൂടി അണിനിരന്നപ്പോള്‍ വലിയൊരു വിജയം ഈ ഷോയ്ക്ക് കൈവരിക്കാന്‍ ആയി.

എ എന്‍ ബി ടെലിമണി മെയിന്‌സ്‌പോണ്‌സര്‍ ആയ റിയാദ് മെലോഡിസ് എ മ്യുസിക്കല്‍ ഈവനിംഗ് വിത്ത് ഉണ്ണി മേനോന്‍ എന്ന പ്രോഗ്രാമിന്റെ മറ്റുള്ള സ്‌പോണ്‍സര്‍മാര്‍ ലുലു ഹൈപ്പെര്‍ മാര്‍കറ്റ്, മലബാര്‍ ഗോള്‍ഡ് ആന്ഡ് ഡയമണ്ട്‌സ്, ദാദാഭായ് ട്രാവല്‍, പാരടൈസ് റസ്റ്റ്റ്റോറന്റ്, സിറ്റി ഫ്‌ലവര്‍ ഹൈപ്പെര്‍ മാര്‍ക്കറ്റ്, റിയാദ് വില്ലാസ്, ലൈറ്റ് മാസ്റ്റര്‍ എന്നിവര്‍ ആയിരുന്നു. ഷട്ടര്‍ അറേബ്യയും റിയാദ് ടാക്കീസും ആണ് സംഘാടകസഹായകര്‍. ശ്രീ വെങ്കെടേശ്വരന്‍ നാരായണന്‍ സാറിനു ഉണ്ണിമേനോന്‍ ഫലകം കൈമാറി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും പ്രായോജകര്‍ക്കും ശ്രീ ഉണ്ണി മേനോന്‍ പ്രശംസാ ഫലകം കൈമാറി.