21-ാം നൂറ്റാണ്ടിലെ ജോലി തെണ്ടല്‍
ഞാന്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ സമയത്ത് ക്യാംപസ്സ് ഇന്റര്‍വ്യു ഒന്നുമില്ല. ഒരു കോളേജിലെ ആദ്യ ബാച്ചായാതിനാല്‍ സീനീയേഴ്സ്സുമില്ല. ഒരു ഗൈഡന്‍സ് ഒക്കെ നല്‍കാനും ജോലികളെ കുറിച്ച് ഇന്‍ഫര്‍മ്മേഷന്‍ നല്‍കാനും പ്രത്യേകിച്ച് ആരുമില്ല. അങ്ങനെ ഞങ്ങള്‍ 100 പേരിനടുത്ത് ബാംഗ്ലൂരിലേയ്ക്ക് വണ്ടി കയറി. അവിടെ റൂബിന്‍ ഹൌസ് എന്നൊരു ലോഡ്ജില്‍ താമസമാക്കി. ഇന്‍ഡ്യയുടെ പലഭാഗത്തും നിന്ന് വന്ന അനേകം തൊഴില്‍ തെണ്ടികള്‍ ലോഡ്ജിലുണ്ട്. കൂടെ ലോഡ്ജിന്റെ ഉടമ വളര്‍ത്തുന്ന ഒരു അറുപത് പൂച്ചകളും. ദാരിദ്ര്യം, വിശപ്പ്, അസുഖങ്ങള്‍, നിരാശ, റിജക്ഷന്‍ എന്നിവ ലോകത്തുണ്ടെന്നത് തിരിച്ചറിഞ്ഞത് അവിടുന്നാണ്.
എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങളൊരു വര്‍ക്ഫ്‌ലോ തയ്യാറാക്കി. എല്ലാത്തിനും ചുക്കാന്‍ പിടിച്ച്, കെ.പി എന്ന് വിളിക്കുന്ന ഹരീഷും. ബാംഗ്ലൂര്‍ നഗരത്തെ നാലായി വിഭജിച്ചു. ഒരോ ടീമിനെ ഓരോ മേഖല കവര്‍ ചെയ്യാന്‍ ഏല്‍പ്പിച്ചു. ടീമിന്റെ ജോലി ഈ മേഖലയിലെ കമ്പനികളിലെല്ലാം റെസ്യുമേകള്‍ എത്തിക്കുക എന്നതാണ്. റെസ്യുമെ വിതറുക എന്നാണ് ഈ പരിപാടിക്ക് നമ്മള്‍ വിളിച്ച പേര്. കെ.പി ഒരു നോട്ബുക്കില്‍ എവിടെയൊക്കെ വിതറി എന്ന് രേഖപ്പെടുത്തും. ആര്‍ക്കൊക്കെ വിളി വന്നു എന്നതും നോട് ബുക്കില്‍ കയറും. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യുകള്‍ ഒക്കെ ഇത് പോലെ നോട്ബുക്കിലെത്തും. പരീക്ഷകളും, ഇന്റര്‍വ്യുകളും ഉള്ളവരെ വിതറല്‍ പരിപാടിയില്‍ നിന്ന് ഒഴുവാക്കും. ജോലി കിട്ടി പോകുന്നവര്‍ ജോലി ഇല്ലാത്തവരെ സഹായിക്കും. ഇങ്ങനെ വളരെ സിസ്റ്റമാറ്റിക്കായി ജോലി തപ്പി തപ്പി ഒരു കൊല്ലത്തിനുള്ളില്‍ ഈ നൂറു പേര്‍ക്കും ജോലി കിട്ടി.
പറഞ്ഞ് വന്നത് ജോലി തപ്പല്‍ ഒരു കലയാണ്. അതിന് ഒരു സ്ട്രാറ്റജിയും, എണ്ണയിട്ട യന്ത്രം പ്രവര്‍ത്തിക്കുന്ന പോലൊരു വര്‍ക്ഫ്‌ലോയും വേണം. 21-ാം നൂറ്റാണ്ടായപ്പോള്‍ ഇതിനെല്ലാം ഓട്ടോമേറ്റഡ് ടൂളുകളുണ്ട്. നമ്മുടെ പ്രോഗ്രസ്സ് ക്യത്യമായി ട്രാക് ചെയ്യാന്‍ സോഫ്റ്റ്വെയറുകള്‍ ഉണ്ട്. അതെല്ലാം കൂട്ടിയിണക്കി ഒരു ഹൈടെക് ജോലി തെണ്ടല്‍ എങ്ങനെ നടത്താം എന്നാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഐ.ടി മേഖലയിലെ ജോലിതെണ്ടല്‍ മനസ്സില്‍ വെച്ചാണ് എഴുതുന്നത്. പക്ഷെ ഈ വര്‍ക് ഫ്‌ലോ ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും പകര്‍ത്താവുന്നതാണ്.
ആദ്യം വേണ്ടത് ഒരു റെസ്യുമെയും, കവര്‍ ലെറ്ററുമാണ്. റെസ്യുമെ എഴുതണ്ടത് എങ്ങനെയന്നും (http://bit.ly/2ciXh0M), കവര്‍ ലെറ്റര്‍ എഴുതണ്ടതെങ്ങനെയെന്നും ദാ ഇവിടെയും (http://bit.ly/2c8E6Id) എഴുതിയിട്ടുണ്ട്. മുരളി തുമ്മാരുകുടിയുടെ കരീയര്‍ ഗൈഡന്‍സ്സിലെ ലേഖനങ്ങളും വായിക്കണം (http://bit.ly/2oVcdaO). റെസ്യുമെ ഫങ്ഷണല്‍ ടൈപ്പാണ്. അതായത്, നിങ്ങളെ ജോലിക്ക് ഉപയുക്തമാക്കുന്ന സ്‌കില്ലുകളിലുള്ള പരിചയം തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്ന രീതിയാണ് ഫങ്ഷണല്‍ റെസ്യുമെ എന്ന് പറയുന്നത്. അതിനുള്ള ഹോം വര്‍ക്കുകളൊക്കെ ചെയ്തിരിക്കും എന്ന് അനുമാനിക്കുന്നു.
റെസ്യുമെ തയ്യാറായി കഴിഞ്ഞാല്‍ നമ്മള്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ കണ്ട് പിടിക്കുക ആണ് ഉദ്ദേശ്ശം. വലിയ കമ്പനികളെ തീര്‍ത്തും ഒഴുവാക്കുന്നതായിരിക്കും ബുദ്ധി. കാരണം ഇന്ന് ചെറുത് – മീഡിയം സൈസ് കമ്പനികളിലാണ് ആളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ട്. ഈ കമ്പനികളുടെ ഒരു ലിസ്റ്റ് AngelList, CrunchBase, TechCrunch മുതലായ സൈറ്റുകളില്‍ നിന്ന് ലഭിക്കും. ഈ കമ്പനികളെ കുറിച്ച് ക്യത്യമായി പഠിക്കുക. ഇവിടൊക്കെ ജോലി ചെയ്യുന്നവരെ Linkedinല്‍ നിന്ന് കണ്ടെത്തുക. അവരില്‍ നിന്ന് ഹയര്‍ ചെയ്യാനുദ്ദേശിക്കുന്ന ടീമിലെ മാനേജര്‍മ്മാരെ കണ്ടു പിടിക്കുക. കവര്‍ ലെറ്റര്‍ തയ്യാറാക്കുന്ന ലേഖനത്തില്‍ എഴുതിയ പോലെ കമ്പനികളെ മൂന്നായി തരം തിരിക്കുക. 1. കിട്ടിയെ പറ്റു. 2.കിട്ടിയാലും, കിട്ടിയില്ലേലും കുഴപ്പമില്ല 3. കിട്ടിയില്ലേലും കുഴപ്പമില്ല എന്നിവയായിരിക്കണം ആ മൂന്ന് തരം.
ഈ കമ്പനികളെല്ലാം ഒരു എക്‌സല്‍ ഷീറ്റില്‍ എന്റര്‍ ചെയ്യുക. ആദ്യ ഐട്രേഷനില്‍ ”കിട്ടിയില്ലേലും കുഴപ്പമില്ല” എന്ന കാറ്റഗറിയില്‍ ഉള്ള കമ്പനികളെയാണ് ടാര്‍ഗെറ്റ് ചെയ്യണ്ടത്. അവിടുത്തെ മാനേജര്‍മ്മാര്‍ക്ക് മെയില്‍ അയക്കുക. മെയിലിന്റെ ബോഡിയില്‍ കവര്‍ ലെറ്ററായിരിക്കണം. റെസ്യുമെ ഒരിക്കലും അറ്റാച്ച് ചെയ്യരുത്. Bitly തുടങ്ങിയ URL ഷോര്‍ട്ണെഴ്സ് ഉപയോഗിച്ച് ഒരു ലിങ്ക് ആണ് അയക്കണ്ടത്. ഇതിന്റെ ഗുണം, മാനേജര്‍ റെസ്യുമെ വായിച്ചാല്‍ നിങ്ങള്‍ക്ക് URL ഷോര്‍ട്ട്ണറുടെ അനലറ്റിക്‌സില്‍ നോക്കിയാല്‍ അറിയാം. ഒരോ മെയിലിനും വിവിധ URL ഷോര്‍ട്ണര്‍ ലിങ്കുകളാണ് ഉപയോഗിക്കണ്ടത്. അങ്ങനെ ഓരോ മെയിലിനും വെവേറെ ഷോര്‍ട്ട്ണര്‍ ലിങ്ക് ഉപയോഗിച്ചാല്‍ ആരൊക്കെ മെയില്‍ വായിച്ചു എന്നറിയാം. ഈ വിവരങ്ങള്‍ എക്‌സല്‍ ഷീറ്റില്‍ ആ കമ്പനിക്കെതിരെയുള്ള കോളത്തില്‍ ചേര്‍ക്കുക.
ഇനി ഇത് ഒരു പരിധികൂടി കടന്ന് Hubspot, Streak മുതലായ CRM സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചു ചെയ്യാം. ഗുണം, ഈ സോഫ്റ്റ്വെയറുകളില്‍ നിന്ന് മെയില്‍ അയച്ചാല്‍ മാനേജര്‍ മെയില്‍ തുറന്നൊ ഇല്ലയൊ എന്നറിയാനും പറ്റും. ഇത്തരം സോഫ്റ്റ്വെയറുകള്‍ അയക്കുന്ന ഈമെയിലില്‍ ചില സ്‌ക്രിപ്റ്റുകള്‍ നിക്ഷേപിച്ചാണ് ഇങ്ങനെ ഈമെയില്‍ തുറന്നൊ ഇല്ലയൊ എന്ന് കണ്ട് പിടിക്കുന്നത്. ചിലര്‍ ഇത്തരം ട്രാക്കിങ് സ്‌ക്രിപ്റ്റുകള്‍ നീക്കം ചെയ്യാനുള്ള പ്ലഗ്ഗിനുകളും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഇമെയില്‍ തുറന്നൊ ഇല്ലയൊ എന്നത് ക?ത്യമായി പറയാനൊക്കില്ല. അതിനാലാണ് റെസ്യുമെയിലേയ്ക്കുള്ള URL ഷോര്‍ട്ണര്‍ ലിങ്കിന്റെ പ്രസക്തി. പക്ഷെ CRM സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണം ഉടനെ മനസ്സിലാവും. തുടര്‍ന്ന് വായിക്കുക.
മാനേജര്‍ ലിങ്ക് ക്ലിക് ചെയ്യുകയൊ, ഈമെയില്‍ തുറന്നു എന്ന് ഉറപ്പിച്ചാല്‍ ഉടനെ ലീഡ് (നിങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യുന്ന മാനേജര്‍) ഹോട്ട് ആയി എന്നര്‍ത്ഥം. എക്‌സല്‍ ഷീറ്റില്‍ ഹോട്ട് എന്ന് കോളത്തില്‍ മാര്‍ക് ചെയ്യുക. റിപ്ലൈ വന്നു കൂടുതല്‍ സംസാരിക്കാം, അല്ലെങ്കില്‍ വേണ്ട എന്ന് പറഞ്ഞാലും അത് എക്‌സല്‍ ഷീറ്റില്‍ മാര്‍ക് ചെയ്യുക. റിജക്ട് ചെയ്താല്‍ പിന്നെ അവരെ മാര്‍ക്കെറ്റിങ്ങ് ഈമെയിലുകളില്‍ നിന്ന് ഒഴുവാക്കാം. അല്ലെങ്കില്‍ എല്ലാ ആഴ്ചയും മുന്‍പ് അയച്ച ഈമെയിലിന് ഒരു റിപ്ലൈ എന്നോണം പിങ് ചെയ്തു കൊണ്ടിരിക്കുക. എത്ര പ്രാവശ്യം മെയില്‍ അയച്ചു എന്നതും ആ എക്‌സലില്‍ എന്റര്‍ ചെയ്യുക. CRM സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ഗുണം, എക്‌സലില്‍ മാര്‍ക് ചെയ്യുന്നത് ഒഴുവാക്കാം. ഈ പരിപാടി CRM സോഫ്റ്റ്വെയറില്‍ തന്നെ ചെയ്യാം.
എത്ര തവണ മെയില്‍ അയക്കണം?. 18 തവണ എന്നാണ് ഉത്തരം. ഇത് എല്ലാ ആഴ്ചയിലും സ്ഥിരമായി ചെയ്യണം. അങ്ങനെ 18 തവണ ചെയ്തിട്ടും റിപ്ലൈയൊ, ഇവന്‍ ലിങ്കില്‍ ക്ലിക് ചെയ്യുകയൊ ചെയ്തില്ലെങ്കില്‍ പിന്നെ അയാളെ ലിസ്റ്റില്‍ നിന്ന് ഒഴുവാക്കാം. 18 എന്ന നമ്പറിന് ഒരു പ്രസക്തിയുണ്ട്. ഒരു പരസ്യം പതിനെട്ട് തവണയെങ്കിലും കണ്ടാലെ ഒരാള്‍ ഓര്‍ത്തിരിക്കു എന്നാണ് മാര്‍ക്കെറ്റിങ് വിദഗ്ദ്ധരുടെ അഭിജ്ഞമതം. സ്ഥിരമായി മെയില്‍ അയച്ചാല്‍ അവര്‍ തെറിയെങ്കിലും വിളിച്ച് ഈമെയില്‍ അയക്കും. അപ്പോള്‍ അവരെ ലിസ്റ്റില്‍ നിന്ന് ഒഴുവാക്കാം.
ഇനി അടുത്ത ലെവല്‍,ഞാന്‍ ട്രൈ ചെയ്തിട്ടില്ല, പക്ഷെ വര്‍ക് ചെയ്യുമെന്ന് ഉറപ്പുള്ള മെത്തേടാണ്. ഇതിന് അല്‍പം കാശു ചിലവുണ്ട്. ഇതാണ് ലിങ്ക്ഡിന്‍ ആഡുകള്‍. നിങ്ങള്‍ക്ക് ടാര്‍ഗെറ്റ് ചെയ്യുന്ന മാനേജര്‍മ്മാര്‍ക്ക് കാണത്തക്ക വിധത്തില്‍ നിങ്ങളുടെ റെസ്യുമെകള്‍ പരസ്യപ്പെടുത്തുന്ന രീതിയാണ് ഇത്. നേരത്തെ ചെയ്ത ഈമെയില്‍ മാര്‍ക്കെറ്റിങ്ങില്‍ നിങ്ങളുടെ റെസ്യുമെ വായിച്ച ആളുകളെ മാത്രം ടാര്‍ഗെറ്റ് ചെയ്ത് നിങ്ങളള്‍ നിങ്ങളെ തന്നെ ഒരു പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന രീതിയാണ് ഇത്. ഒരു പ്രാവശ്യമെങ്കിലും നിങ്ങളുടെ ഈമെയില്‍ വായിച്ച ആളാണെങ്കില്‍ നിങ്ങളുടെ പരസ്യം കാണുമ്പോള്‍ ഒരു കൌതുകം തോന്നും. അവന്‍ പരസ്യം കണ്ടെന്ന് ഉറപ്പായാല്‍ ഉടനെ തന്നെ ഈമെയില്‍ വെച്ച് ഒന്നൂടെ ആക്രമിക്കുക.
ഈ സ്ട്രാറ്റജിയൊ, ഇതിന്റെ ചെറിയൊരു അംശമൊ പ്രാവര്‍ത്തികമാക്കി ജോലിക്ക് കയറിയ ഒരു 20 പേരെങ്കിലും എന്റെ ഫ്രണ്ട്ലിസ്റ്റിലുണ്ട്. അവരെ സഹായിച്ചിട്ടുമുണ്ട്. ചിലരെ സഹായിക്കാമെന്ന് ഏറ്റിട്ടും തിരക്കുമൂലം പറ്റിയിട്ടുമില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പുണ്ട്. ഈ സ്ട്രാറ്റജി വര്‍ക് ചെയ്യും. എല്ലാ സ്ട്രാറ്റജികളും ഫലവത്താകാന്‍ ഒരു ആറു മാസം സമയം കൊടുക്കണം. ആ ക്ഷമ കാണിക്കാന്‍ തയ്യാറായല്‍ ജോലി കിട്ടുമെന്ന് ഉറപ്പ്.
വാല്‍കഷ്ണം: എന്റെ കമ്പനിയിലേയ്ക്ക് Web Developers നെ ആവശ്യമുണ്ട്. നിങ്ങളൊ, നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലുമൊ ഉണ്ടെങ്കില്‍ http://bit.ly/2ph4PpA കാണുക.
ലേഖകനെക്കുറിച്ചു രണ്ട് വാക്ക്: അമേരിക്കയിലെ പോര്‍ട്‌സമത്ത്, ന്യുഹാംഷൈര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേര്‍ളിബ്രൂക് എന്ന ഒരു സ്റ്റാര്‍ട്ടപ് കമ്പനിയുടെ സി.ഇ.ഒ ആണ് രഞ്ജിത്. ഫേസ്ബുക്കില്‍ രാഷ്ട്രീയ, സാമൂഹിക, ടെക്‌നോളജി, സാമ്പത്തിക വിഷയങ്ങളെ ആസ്പദമാക്കി സ്ഥിരമായി എഴുതുന്നു. അദ്ദേഹത്തെ https://www.facebook.com/rpmam വഴി ഫോളോ ചെയ്യാവുന്നതാണ്.