ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈസ്റ്റര്‍ദിന തിരുകര്‍മ്മങ്ങള്‍
ലോക പാപങ്ങള്‍ ഏറ്റു വാങ്ങി കുരിശില്‍ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിര്‍പ്പ് തിരുന്നാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വിവിധ മാസ്സ് സെന്ററുകളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു.
വിവിധ മാസ്സ് സെന്ററുകളിലെ തിരുക്കര്‍മ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു.
Easter celebrations and Holy Qurbana @Syro Malabar Church Dublin mass centres
St. Joseph’s
Easter celebrations
15.04.2017 – 11.00 pm
Church of Guardian Angels, Newtown Park avenue Blackrock
Swords
Easter celebrations
15.04.2017 – 11.30 pm
St. Finian’s church River Valley
Tallaght
Easter day Mass
16.04.2017 – 10.00 am
St. Mark’s church Springfield
Inchicore
Easter day Mass
16.04.2017 – 12.30 pm
Mary Immaculate church
Phibsborough
Easter day Mass
16.04.2017 – 2.30 pm
St. Peter’s Church
Lucan
Easter day Mass
16.04.2017 – 5.00 pm
Divine Mercy church
Bray
Easter day Mass
16.04.2017 – 5.15 pm
St. Fergal’s church Killarney road
ഏവര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
ഈശോയുടെ കുരിശുമരണത്തെ അനുസ്മരിച്ചുകൊണ്ട് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നടത്തപ്പെട്ടു. ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് വിശാസികളാണ് ദുഃഖവെള്ളി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നോമ്പ് കാല ധ്യാനം ഇന്ന് (ദുഃഖശനി) സമാപിക്കും.