ചിക്കാഗോ: ഡോളര്‍ ഫോര്‍ ക്‌നാ സഹായനിധി വിതരണം
ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോളര്‍ ഫോര്‍ ക്‌നാ സഹായനിധി കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറയില്‍ വിതരണം ചെയ്തു.
ഭവനനിര്‍മ്മാണം, കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം, വിവാഹ സഹായം തുടങ്ങിയവയ്ക്കാണ് സഹായനിധി നല്‍കിയത്. കഴിഞ്ഞ നാലുവര്‍ഷമായി നടന്നുവരുന്ന ചിക്കാഗോ കെ.സി.എസിന്റെ കാരുണ്യപദ്ധതിയാണ് ഡോളര്‍ ഫോര്‍ ക്‌നാ. സംക്രാന്തി, കുറുമുള്ളൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് വിതരണം ചെയ്തത്. ഡോളര്‍ ഫോര്‍ ക്‌നായുടെ ചെയര്‍മാനും കെ.സി.എസ്. മുന്‍ പ്രസിഡന്റുമായ ജോസ് കണിയാലി, കെ.സി.എസ്.എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്‌ളേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം കൊടുത്തു.
വിവിധ സ്ഥലങ്ങളില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ., സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, അതിരൂപതാവര്‍ക്കിംഗ് കമ്മറ്റിയംഗം രാജു ആലപ്പാട്ട്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയി, ടിജു കണ്ണമ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത ചിക്കാഗോ കെ.സി.എസിനെ ഫാ. ജോസ് തേക്കുനില്‍ക്കുന്നതിലും, കെ.സി.സി. ഭാരവാഹികളും അഭിനന്ദിച്ചു.