ആയിരങ്ങളുടെ പങ്കാളിത്തത്തോടെ മോദിയുടെ റോഡ് ഷോ ഭുവനേശ്വറില്‍
ഭുവനേശ്വര്‍: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഭുവനേശ്വറില്‍ തുടങ്ങി. യോഗത്തിനു മുന്നോടിയായി ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ഭുവനേശ്വറിലെ ജനതാ മൈതാനത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ വെള്ളിയാഴ്ച തന്നെ ഭുവനേശ്വറില്‍ എത്തിയിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും. 300ല്‍ അധികം ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.