വിയന്നയില്‍ മൈഡിലിങ് സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
വിയന്ന: വിയന്നയിലെ മൈഡിലിങ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് കുറഞ്ഞത് 7 പേര്‍ക്കെങ്കിലും പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഓസ്ട്രിയന്‍ റയില്‍വെയുടെ ഈ ഭാഗത്തുകൂടിയുള്ള സര്‍വീസുകള്‍ താത്കാലികയായി നിറുത്തി വച്ചിരിയ്ക്കുകയാണ്. അപകടത്തില്‍ തകര്‍ന്ന ബോഗികളില്‍ നിന്നും പൊലീസും ഫയര്‍ സര്‍വീസം ചേര്‍ന്ന് 30 പേരെ ഒഴിപ്പിച്ചു. സംഭവ സ്ഥലത്ത് രക്ഷ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.