ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ ദുഖവെള്ളിദിനാചരണം ഭക്തി സാന്ദ്രമായി
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍ ദുഖ വെള്ളിയാഴ്ച്ചത്തെ ചടങ്ങുകള്‍ ഭക്തി സാന്ദ്രമായി. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. രാവിലെ 6.30ന് ആരാധനയോടെ ആരംഭിച്ച തിരുക്കള്‍മ്മങ്ങള്‍ക്ക് വികാരി റവ.ഫാ. തോമസ് പ്രാലേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ലൂക്ക് പുതിയകുന്നേല്‍, ഫാ. ബിബിന്‍ പാറടിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആരാധനയെതുടര്‍ന്ന് യേശുവിന്റെ പീഡാനുഭവ ചരിത്ര വായനയും, ക്രൂശിത രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും നടത്തി. ഫാ. ബിനു കുന്നത്ത് സന്ദേശം നല്‍കി. ക്രൂഷശിത രൂപത്തെ വണങ്ങി ചുംബിച്ചശേഷം പള്ളിയില്‍ നിന്നും ആരംഭിച്ച് ഇടക്കോലി റോഡിലൂടെ ടൗണ്‍ ചുറ്റി കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തി. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ഗായക സംഘത്തോടൊപ്പം സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, തങ്കച്ചന്‍ കോയിത്തറ എന്നിവര്‍ നേതൃത്വം നല്‍കി. കെ.സി.വൈ.എല്‍. അംഗങ്ങള്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും മോരുംവെള്ളം തയ്യാറാക്കി നല്‍കി. എല്ലാവര്‍ക്കും പാരീഷ്ഹാളില്‍ കഞ്ഞി നേര്‍ച്ച ഒരുക്കിയിരുന്നു. 2500ഓളം ആളുകള്‍ കഞ്ഞിനേര്‍ച്ച സ്വീകരിച്ചു.